ദോഹ: ആഴ്ചയിൽ നാല് സർവിസുമായി വെള്ളിയാഴ്ച മുതൽ ഖത്തർ എയർവേസിെൻറ ദോഹ-മദീന വിമാനയാത്ര പുനരാരംഭിക്കുന്നു.
തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി ഒന്നിന് ദോഹയിൽനിന്ന് പുറപ്പെടുന്ന വിമാനം, 3.15ന് മദീനയിലെത്തും. പുലർച്ചെ 4.15ന് മദീനയിൽനിന്ന് പുറപ്പെട്ട് 6.25ന് ദോഹയിലുമെത്തും.
ഖത്തര്‍ എയര്‍വേസിെൻറ എയര്‍ബസ് എ320 ആയിരിക്കും ഈ റൂട്ടില്‍ സര്‍വിസ് നടത്തുന്നത്. നവംബറിൽ നടക്കുന്ന അറബ് കപ്പ് ഫുട്ബാളിനും അടുത്ത വർഷത്തെ ലോകകപ്പ് ഫുട്ബാളിനും ഈ റൂട്ടിൽ യാത്രക്കാരുടെ വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.