ക്യു ട്രാക്ക് കലാകുടുംബം ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ
ദോഹ: പ്രവാസികൾക്കിടയിലെ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്യു ട്രാക്ക് കലാകുടുംബം സംഘടിപ്പിക്കുന്ന 'സല്ലാ പസരിഗമ' സംഗീതവിരുന്ന് വ്യാഴാഴ്ച ഗൾഫ് സിനിമക്ക് സമീപമുള്ള ഐ ബാക്ക് റെസ്റ്റോറന്റിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് ആറു മുതൽ ആരംഭിക്കുന്ന ഗാനമേളയിൽ ഗായകൻ റിയാസ് കരിയാട് മുഖ്യാഥിതിയായി പങ്കെടുക്കും.
ശർബീന കാലിക്കറ്റ്, റിയാസ് തൃശൂർ, ഇ.വി. റഹിം, ഷഫീക് മാളിയേക്കൽ തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിക്കും. നാട്ടിലെ പ്രമുഖരായ ഗായകരെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവേശന പാസുകളില്ലാതെ സൗജന്യമായി സ്റ്റേജ് ഷോ ആസൂത്രണം ചെയ്തുവരുന്നതായി ഭാരവാഹികൾ പറഞ്ഞു. കറി ലീവ്സ് റെസ്റ്റോറന്റിൽ നടന്ന വാർത്തസമ്മേളനത്തിൽ ക്യു ട്രാക്ക് പ്രസിഡന്റ് ഇ.വി. റഹീം, ജനറൽ സെക്രട്ടറി ബി.എം. സമീർ സൂപ്പി, ഉപദേശക സമിതി ചെയർമാൻ അഹമ്മദ് കുട്ടി, ഗായിക ശർബീന കാലിക്കറ്റ്, അജിനാസ് കായക്കൊടി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.