ഉ​പ്പ് നി​ർ​മാ​ണ​ത്തി​ന് ‘ക്യൂ ​സാ​ൾ​ട്ട്’; ധാ​ര​ണ​പ​ത്ര​മാ​യി

ദോ​ഹ: എ​ണ്ണ​യും പ്ര​കൃ​തി​വാ​ത​ക​വും യൂ​റി​യ​യും പാ​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ വി​ജ​യം വ​രി​ച്ച വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പാ​ദ​ന പ​ദ്ധ​തി​ക​ൾ​ക്കൊ​ടു​വി​ൽ ഉ​പ്പു​നി​ർ​മാ​ണ​ത്തി​ലും കൈ​വെ​ച്ച് ഖ​ത്ത​ർ. ഖ​ത്ത​ർ സാ​ൾ​ട്ട് പ്രൊ​ഡ​ക്ട്‌​സ് ക​മ്പ​നി (ക്യൂ ​സാ​ൾ​ട്ട്) എ​ന്ന പേ​രി​ൽ സ്ഥാ​പി​ക്കു​ന്ന ഉ​പ്പ് നി​ർ​മാ​ണ കേ​ന്ദ്ര​ത്തി​ന്റെ പ​ങ്കാ​ളി​ക​ൾ ക​മ്പ​നി രൂ​പ​വ​ത്ക​ര​ണം സം​ബ​ന്ധി​ച്ച് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. ഖ​ത്ത​ർ എ​ന​ർ​ജി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി​യും ഖ​ത്ത​ർ എ​ന​ർ​ജി പ്ര​സി​ഡ​ന്‍റും സി.​ഇ.​ഒ​യു​മാ​യ സ​അ​ദ് ഷെ​രീ​ദ അ​ൽ ക​അ​ബി പ​ങ്കെ​ടു​ത്തു. മൂ​ന്ന് പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത സം​രം​ഭ​മാ​യാ​ണ് ഉ​പ്പ് ഉ​ൽ​പാ​ദ​ന കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​ത്.

ക്യൂ​സാ​ൾ​ട്ടി​ന്റെ 40 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ മി​സൈ​ദ് പെ​ട്രോ​കെ​മി​ക്ക​ൽ ഹോ​ൾ​ഡി​ങ് ക​മ്പ​നി​യും (എം.​പി.​എ​ച്ച്.​സി) 30 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഖ​ത്ത​ർ ഇ​ൻ​ഡ​സ്ട്രി​യ​ൽ മാ​നു​ഫാ​ക്ച​റി​ങ് ക​മ്പ​നി​യും (ക്യു.​ഐ.​എം.​സി) 30 ശ​ത​മാ​നം തു​ർ​ക്കി​യ​യു​ടെ അ​റ്റ്‌​ല​സ് യ​തി​രിം പ്ലാ​ൻ​ല​മ​യും പ​ങ്കു​വെ​ച്ചു​കൊ​ണ്ടാ​ണ് ‘ക്യൂ ​സാ​ൾ​ട്ടി’​ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ഉം ​അ​ൽ ഹൂ​ൽ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്കു​ന്ന ഉ​പ്പ് ഉ​ൽ​പാ​ദ​ന കേ​ന്ദ്രം ഖ​ത്ത​ർ പെ​ട്രോ​കെ​മി​ക്ക​ൽ ക​മ്പ​നി​യും (കാ​പ്‌​കോ) ഖ​ത്ത​ർ വി​നെ​യി​ൽ ക​മ്പ​നി​യും (ക്യു.​വി.​സി) ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. ഖ​ത്ത​ർ എ​ന​ർ​ജി​ക്ക് കീ​ഴി​ലു​ള്ള തൗ​ത്തീ​ൻ പ്രാ​ദേ​ശി​ക​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പു​തി​യ സം​യു​ക്ത സം​രം​ഭം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ച​ട​ങ്ങി​ൽ മ​ന്ത്രി​ക്കു പു​റ​മെ, ഖ​ത്ത​ർ എ​ന​ർ​ജി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സം​യു​ക്ത സം​രം​ഭ​ത്തി​ൽ അ​ണി​നി​ര​ക്കു​ന്ന ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ക​യ​റ്റു​മ​തി​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും വ്യാ​വ​സാ​യി​ക, ടേ​ബി​ൾ സാ​ൾ​ട്ടു​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തി​നും ഖ​ത്ത​റി​ന്റെ സ്വ​യം പ​ര്യാ​പ്ത​ത വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​സു​പ്ര​ധാ​ന സം​രം​ഭം സ്ഥാ​പി​ക്കു​ന്ന​തി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മ​ന്ത്രി അ​ൽ ക​അ്ബി പ​റ​ഞ്ഞു.

പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ന്ന മു​ഴു​വ​ൻ ക​മ്പ​നി​ക​ൾ​ക്കും അ​ഭി​ന​ന്ദ​നം നേ​രു​ന്നു​വെ​ന്നും വി​ത​ര​ണ ശൃം​ഖ​ല​ക്കും വ്യാ​വ​സാ​യി​ക പ്രാ​ദേ​ശി​ക​വ​ത്ക​ര​ണ​ത്തി​നു​മൊ​പ്പം സു​സ്ഥി​ര​മാ​യ പാ​രി​സ്ഥി​തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി കൂ​ടു​ത​ൽ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ക്യു.​ഐ.​എം.​സി ചെ​യ​ർ​മാ​ൻ ശൈ​ഖ് അ​ബ്ദു​റ​ഹ്‌​മാ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ജ​ബ​ർ ആ​ൽ​ഥാ​നി, അ​റ്റ്‌​ല​സ് യ​തി​രിം പ്ലാ​ൻ​ലാ​മ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ നു​സ്രെ​ത് അ​ർ​ഗു​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.നൂ​റ് കോ​ടി ഖ​ത്ത​ർ റി​യാ​ലി​ൽ നി​ർ​മി​ക്കു​ന്ന പു​തി​യ ഉ​പ്പ് പ്ലാ​ന്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തി​നു​ശേ​ഷം സ​മീ​പ​ഭാ​വി​യി​ൽ ത​ന്നെ പെ​ട്രോ​കെ​മി​ക്ക​ൽ വ്യ​വ​സാ​യ​ത്തി​ന് ആ​വ​ശ്യ​മാ​യ വ്യാ​വ​സാ​യി​ക ല​വ​ണ​ങ്ങ​ൾ, ബ്രോ​മി​ൻ, പൊ​ട്ടാ​സ്യം ക്ലോ​റൈ​ഡ്, ഡീ​മി​ന​റ​ലൈ​സ്ഡ് വെ​ള്ളം എ​ന്നി​വ​യും ഉ​ൽ​പാ​ദി​പ്പി​ക്കും. ഇ​ത് ഉ​ൽ​പ​ന്ന വൈ​വി​ധ്യ​വ​ത്ക​ര​ണ​ത്തി​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കും ഗ​ണ്യ​മാ​യ സം​ഭാ​വ​ന ന​ൽ​കും.

 

ഖ​ത്ത​ർ ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി സ​അ​ദ് അ​ൽ ഷെ​രീ​ദ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ക്യൂ​സാ​ൾ​ട്ട് ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ ധാ​ര​ണാ പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​പ്പോ​ൾ

പ്ര​തി​വ​ർ​ഷം ദ​ശ​ല​ക്ഷം ട​ൺ ഉ​ൽ​പാ​ദ​ന​ശേ​ഷി​യു​ള്ള പ്ലാ​ന്റ് രാ​ജ്യ​ത്തി​ന്റെ ഇ​റ​ക്കു​മ​തി അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് വ​ലി​യ​തോ​തി​ൽ കു​റ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ്ര​തി​വ​ർ​ഷം 8.50 ല​ക്ഷം ട​ൺ വ്യാ​വ​സാ​യി​ക, ടേ​ബി​ൾ ഉ​പ്പ് ഇ​റ​ക്കു​മ​തി കു​റ​ക്കാ​നും പ്ലാ​ന്റ് സ​ഹാ​യി​ക്കും. മി​ഡി​ൽ ഈ​സ്റ്റി​ൽ ത​ന്നെ ആ​ദ്യ ഉ​പ്പ് ഉ​ൽ​പാ​ദ​ന കേ​ന്ദ്ര​മാ​ണ് ഖ​ത്ത​ർ എ​ന​ർ​ജി​യു​ടെ പി​ന്തു​ണ​യോ​ടെ ആ​രം​ഭി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. 

Tags:    
News Summary - 'Q Salt' for making salt;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.