ഖ​ത്ത​ർ സാ​യു​ധ സേ​നാ ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ (പൈ​ല​റ്റ്) ജാ​സിം ബി​ൻ മു​ഹ​മ്മ​ദ് അ​ൽ മ​ന്നാ​യി, ജി.​സി.​സി സം​യു​ക്ത സൈ​നി​ക ക​മാ​ൻ​ഡ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ അ​ബ്ദു​ൽ അ​സീ​സ് അ​ഹ​മ്മ​ദ് സ​ലിം അ​ൽ ബ​ലാ​വി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ

ഖത്തർ-ജി.സി.സി സൈനിക സഹകരണം: ഉന്നതതല കൂടിക്കാഴ്ച നടത്തി

ദോഹ: ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായി, ജി.സി.സി സംയുക്ത സൈനിക കമാൻഡ് മേധാവി മേജർ ജനറൽ അബ്ദുൽ അസീസ് അഹമ്മദ് സലിം അൽ ബലാവിയുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സൈനിക സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ചും സംയുക്ത ഏകോപനത്തെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള പ്രതിരോധ പങ്കാളിത്തം കൂടുതൽ ഊർജിതമാക്കുന്നതിനും സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുമുള്ള നടപടികൾ യോഗത്തിൽ പ്രധാന വിഷയമായി. പെനിൻസുല ഷീൽഡ് ഫോഴ്സ് കമാൻഡർ മേജർ ജനറൽ മുഹമ്മദ് അബ്ദുറഹ്മാൻ അൽ റുവൈസ്, മിലിട്ടറി ഇന്റർനാഷണൽ കോഓപ്പറേഷൻ അതോറിറ്റി തലവൻ മേജർ ജനറൽ (എയർ) മുഹമ്മദ് റാഷിദ് അൽ ഷഹ് വാനി, ഇരുവിഭാഗത്തെയും മുതിർന്ന ഉദ്യോഗസ്ഥർ, മറ്റ് പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Tags:    
News Summary - Qatar-GCC military cooperation: High-level meeting held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.