സി.ഐ.സി സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസും ഹാജിമാർക്കുള്ള യാത്രയയപ്പും പ്രസിഡന്റ് ആർ.എസ്. അബ്ദുൽജലീൽ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഈ വർഷത്തെ ഹജ്ജ് കർമത്തിന് തയാറെടുക്കുന്നവർക്കായി സി.ഐ.സി (സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹജ്ജ് പഠന ക്ലാസും യാത്രയയപ്പും സംഘടിപ്പിച്ചു. സി.ഐ.സി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. ഹജ്ജ് വിശ്വാസിയുടെ ജീവിതത്തെ മാറ്റിയെടുക്കാനുള്ള ഏറ്റവും വലിയ അവസരമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമിപ്പിച്ചു. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം ടി.കെ. ഖാസിം അധ്യക്ഷത വഹിച്ചു.
തുടർന്ന് നടന്ന പ്രധാന സെഷനുകളിൽ പ്രമുഖ പണ്ഡിതർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം സുഹൈൽ ശാന്തപുരം മുഖ്യപ്രഭാഷണം നടത്തി. പണ്ഡിതനും പ്രഭാഷകനുമായ പി.പി. അബ്ദുൽ റഹീം ഹജ്ജിന്റെ വിധികളും പ്രായോഗിക രൂപങ്ങളും എന്ന വിഷയത്തിൽ സംസാരിച്ചു. സംശയനിവാരണ സെഷനിൽ തീർത്ഥാടകരുടെ ചോദ്യങ്ങൾക്ക് പി.പി. അബ്ദുൽ റഹീം മറുപടി നൽകി. സി.ഐ.സി കേന്ദ്ര കമ്മിറ്റിയംഗം കെ.എച്ച്. മുഷ്താഖ് സമാപനവും ഷുഐബ് ഖുർആൻ പാരായണവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.