ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി 10 അധിവാസ കേന്ദ്രങ്ങളിൽ 400 കോടി റിയാലിെൻറ വമ്പ ൻ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ. നാല് ബില ്യൻ ഡോളറിെൻറ 10 കരാറുകളിലാണ് അശ്ഗാൽ ഒപ്പുവെച്ചത്. 10 സബ് ഡിവിഷനുകളിലായി 8400 ലാൻഡ് പ്ല ോട്ടുകളിലാണ് അശ്ഗാൽ പദ്ധതി നടപ്പാക്കുക. നിലവിലുള്ള ഏഴ് സബ് ഡിവിഷനുകളിലെ 6800 പ്ലോട്ടുകളും പുതിയ മൂന്ന് സബ് ഡിവിഷനുകളിലെ 1600 പ്ലോട്ടുകളും ഇതിലുൾപ്പെടും.വിവിധ കരാറുകളിലായി അശ്ഗാൽ പ്രസിഡൻറ് ഡോ. എൻജിനീയർ സഅദ് ബിൻ അഹ്മദ് അൽ മുഹന്നദിയും സ്വദേശി കമ്പനികളിലെ മുതിർന്ന പ്രതിനിധികളും ഒപ്പുവെച്ചു.
സെൻട്രൽ മുനിസിപ്പൽ കൗൺസിലിലെ അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. കരാറുകൾ മുഴുവനും ഖത്തരി കമ്പനികൾക്കാണ് എന്നത് ശ്രദ്ധേയമാണ്. 2020ലെ അശ്ഗാൽ പദ്ധതികളുടെ ആദ്യ ഘട്ടമാണ് നാലു ബില്യൻ റിയാലിെൻറ പദ്ധതികൾ. റോഡുകൾ, മലിനജല-മഴവെള്ള ശൃംഖല, നടപ്പാത, സൈക്കിൾ പാത, പാർക്കിങ് കേന്ദ്രങ്ങൾ, സീവേജ് ഇഫ്ലുവെൻറ് നെറ്റ്വർക്ക് എന്നിവ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളാണ് അശ്ഗാൽ നടപ്പാക്കുന്നത്.
അൽ ഇബ്ബ്, ലെഅബൈബ്, ജർയാൻ നിജൈമ, ദുഹൈൽ സൗത്ത്, ഉം ലഖ്ബ, അൽ മിഅ്റാദ്, അൽ മെഷാഫ് തുടങ്ങി പത്തോളം കേന്ദ്രങ്ങളിലാണ് പദ്ധതികൾ നടപ്പാക്കുക.2020െൻറ ആദ്യ പാദത്തിൽ ആരംഭിക്കുന്ന പദ്ധതികൾ നാല് വർഷം കൊണ്ടാണ് പൂർത്തിയാകുകയെന്ന് അശ്ഗാൽ അധികൃതർ വ്യക്തമാക്കി. 223 കിലോമീറ്റർ റോഡ് വികസനം, 325 കിലോമീറ്റർ ദൈർഘ്യമുള്ള കാൽനട, സൈക്കിൾപാത, 20000 പാർക്കിങ് സ്ലോട്ടുകൾ, 192 കിലോമീറ്റർ ദൈർഘ്യമുള്ള സീവേജ് നെറ്റ്വർക്ക്, 305 കിലോമീറ്റർ മഴവെള്ള അഴുക്കുചാൽ ശൃംഖല, 142 കിലോമീറ്റർ ടി.എസ്. ഇ നെറ്റ്്വർക്ക് എന്നിവയാണ് പദ്ധതികളിലുൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.