തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: അടിയന്തര അറബ് -ഇസ്ലാമിക് ഉച്ചകോടിക്കുള്ള തയാറെടുപ്പ് മന്ത്രിതല യോഗത്തിനെത്തിയ തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനെ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി കൂടിക്കാഴ്ച നടത്തി.
യോഗത്തിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും അവയെ ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങളും മേഖലയിലെ സംഭവവികാസങ്ങളും ഇരുവരും അവലോകനം ചെയ്തു. ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർ സംഭവവവികാസങ്ങളും ചർച്ചചെയ്തു.
ആക്രമണത്തിന്റെ സാഹചര്യത്തിൽ, രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. ഖത്തറിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച തുർക്കിയ വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ ഇസ്രായേൽ ആക്രമണത്തെ ശക്തമായി അപലപിച്ചു. ഖത്തറിന്റെ സുരക്ഷക്കും മേഖലയുടെ സ്ഥിരതക്കും ഭീഷണിയായ ഏതൊരു ആക്രമണത്തെയും ശക്തമായി എതിർക്കുന്നതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.