ദോഹ: ഖത്തർ ജനസംഖ്യയിൽ കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത് രണ്ടു ശതമാനത്തിലേറെ വളർച്ച. നാഷണൽ പ്ലാനിങ് കൗൺസിലാണ് ഏറ്റവും പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ അഭിവൃദ്ധി അടയാളപ്പെടുത്തുന്നതാണ് ജനസംഖ്യാ വളർച്ച.
2025 ഡിസംബറിൽ 3,214,609 ആണ് ഖത്തറിലെ ജനസംഖ്യ. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജനസംഖ്യാ നിരക്കിൽ 2.3 ശതമാനത്തിന്റെ വർധനയുണ്ടായി. വിവിധ മേഖലകളിൽ പ്രൊഫഷണൽ ജീവനക്കാരുടെ ആവശ്യകത, അടിസ്ഥാന സൗകര്യ പദ്ധതികൾ, സാമ്പത്തിക ക്രയവിക്രയങ്ങൾ തുടങ്ങിയ ഘടകങ്ങളാണ് വളർച്ചക്ക് കാരണമായത്.
പ്രവാസികളെ കൂടി ഉൾപ്പെടുത്തിയാണ് ഖത്തറിൽ ജനസംഖ്യ കണക്കാക്കുന്നത്. ആകെ ജനസംഖ്യയുടെ 10 മുതൽ 12 ശതമാനം വരെയാണ് ഖത്തറി പൗരന്മാർ. ബാക്കി എൺപത് ശതമാനത്തിലേറെ പ്രവാസികളാണ്. ഇന്ത്യക്കാരാണ് രാജ്യത്തെ ഏറ്റവും വലിയ പ്രവാസി സമൂഹം. കഴിഞ്ഞ വർഷം തുടക്കത്തിലെ കണക്കു പ്രകാരം 8.35 ലക്ഷം ഇന്ത്യക്കാരാണ് ഖത്തറിൽ തൊഴിലെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.