പ്ലാനിങ് ആൻഡ്​ സ്​റ്റാറ്റിസ്​റ്റിക്സ് അതോറിറ്റി സ്ഥിതിവിവരക്കണക്ക് പുറത്തിറക്കി

ദോ​ഹ: ക​ഴി​ഞ്ഞ​വ​ര്‍ഷം ഡി​സം​ബ​റി​ല്‍ ഖ​ത്ത​റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത് 6017 പു​തി​യ വാ​ഹ​ന​ങ്ങ​ള്‍. പ് ര​തി​മാ​സാ​ടി​സ്ഥാ​ന​ത്തി​ല്‍ 5.7 ശ​ത​മാ​ന​ത്തി​െൻറ​യും വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 14.3 ശ​ത​മാ​ന​ത്തി​െൻ റ​യും വ​ര്‍ധ​ന​യു​ണ്ടാ​യി. പു​തി​യ ഡ്രൈ​വി​ങ് ലൈ​സ​ന്‍സ് അ​നു​വ​ദി​ച്ച​തി​ല്‍ വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി ​ല്‍ 10.8 ശ​ത​മാ​ന​ത്തി​െൻറ വ​ര്‍ധ​ന​യ​ു​ണ്ട്. 638 ഗ​താ​ഗ​ത അ​പ​ക​ട​ക്കേ​സു​ക​ളാ​ണ് ഡി​സം​ബ​റി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത്. ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും നി​സ്സാ​ര​മാ​യി​രു​ന്നു. ആ​കെ അ​പ​ക​ട​ങ്ങ​ളി​ല്‍ 86 ശ​ത​മാ​ന​വും ഇ​ത്ത​ര​ത്തി​ല്‍പ്പെ​ട്ട​താ​യി​രു​ന്നു. ഗു​രു​ത​ര അ​പ​ക​ടം 11 ശ​ത​മാ​നം. ഗ​താ​ഗ​ത അ​പ​ക​ട​മ​ര​ണ​ങ്ങ​ള്‍ 16 . ആ​കെ ഗ​താ​ഗ​ത അ​പ​ക​ട​ങ്ങ​ളു​ടെ മൂ​ന്നു ശ​ത​മാ​നം മാ​ത്ര​മാ​ണി​ത്.


ഗ​താ​ഗ​ത അ​പ​ക​ട​മ​ര​ണ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ 2018 ഡി​സം​ബ​റി​നെ അ​പേ​ക്ഷി​ച്ച് വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 14.3ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യി. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ല്‍ വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 7.2 ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ട്. പ്ലാ​നി​ങ് ആ​ൻ​ഡ്​ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് അ​തോ​റി​റ്റി​യു​ടെ മാ​സാ​ന്ത്യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് സം​ബ​ന്ധി​ച്ച 72ാമ​ത് ബു​ള്ള​റ്റി​നി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ളു​ള്ള​ത്. ഡി​സം​ബ​റി​ല്‍ 650 കെ​ട്ടി​ട പെ​ര്‍മി​റ്റു​ക​ളാ​ണ് അ​നു​വ​ദി​ച്ച​ത്. പ്ര​തി​മാ​സാ​ടി​സ്ഥാ​ന​ത്തി​ല്‍ 3.4 ശ​ത​മാ​ന​ത്തി​െൻറ കു​റ​വു​ണ്ടാ​യി. ഡി​സം​ബ​ര്‍ അ​വ​സാ​ന​ത്തി​ല്‍ ഖ​ത്ത​റി​ലെ ജ​ന​സം​ഖ്യ 26.90 ല​ക്ഷം. 2018 ഡി​സം​ബ​റി​ല്‍ ജ​ന​സം​ഖ്യ 26.70 ല​ക്ഷ​മാ​യി​രു​ന്നു.
ഡി​സം​ബ​റി​ല്‍ ആ​കെ വൈ​ദ്യു​തി ഉ​പ​ഭോ​ഗം 2808.4 ജി​ഗാ​വാ​ട്ട് മ​ണി​ക്കൂ​റു​ക​ളാ​ണ്. മാ​സാ​ടി​സ്ഥാ​ന​ത്തി​ല്‍ 13.5 ശ​ത​മാ​ന​ത്തി​െൻറ കു​റ​വും വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 34.4 ശ​ത​മാ​ന​ത്തി​െൻറ വ​ര്‍ധ​ന​യും. ജ​ലോ​പ​ഭോ​ഗ​ത്തി​ല്‍ മാ​സാ​ടി​സ്ഥാ​ന​ത്തി​ല്‍ 3.7 ശ​ത​മാ​ന​ത്തി​െൻറ കു​റ​വും വാ​ര്‍ഷി​കാ​ടി​സ്ഥാ​ന​ത്തി​ല്‍ 51.8 ശ​ത​മാ​ന​ത്തി​െൻറ​യും വ​ര്‍ധ​ന​യു​ണ്ട്.

Tags:    
News Summary - planing and statistics-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-07 07:15 GMT