ദോഹ: ഓറഞ്ച് വിഭവങ്ങളുടെ റെക്കോർഡ് വിൽപനയുമായി പാകിസ്താൻ സിട്രസ് ഫെസ്റ്റിവലിന് സമാപനം. ഓറഞ്ചു പ്രേമികളുടെ ശ്രദ്ധയാകർഷിച്ച് എട്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 115,220 കിലോ സിട്രസ് ആണ് വിറ്റഴിച്ചത്. ഖത്തറിലെ പാകിസ്താൻ എംബസിയും അൽ വക്റ ഓൽഡ് സൂഖ് മാനേജ്മെന്റും സംയുക്തമായി അൽ വക്റ ഓൾഡ് സൂഖിലെ കടൽതീരത്തുള്ള 'ഫർദത്ത് അൽ മദ്ഹൂബ്' ഒരുക്കിയ സിട്രസ് ഫെസ്റ്റ് വേദിയിൽ ആയിരക്കണക്കിനാളുകളാണ് സന്ദർശിച്ചത്.
അൽ വക്റയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ ഇഷ്ടപ്പെട്ട കിന്നോ, മന്ദാരിൻ തുടങ്ങി വിവിധയിനം വർഗത്തിൽപ്പെട്ട പഴങ്ങളും അവ ഉപയോഗിച്ചുണ്ടാക്കുന്ന മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ഡെസേട്ടുകൾ എന്നിവയും സന്ദർശകർക്കായി ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.