ഇൻഡോ അറബ് ന്യൂമിസ് ഫില ഹെറിറ്റേജ് അസോസിയേഷൻ ഭാരവാഹികൾ

ദോഹ: ഇൻഡോ അറബ് ന്യൂമിസ് ഫില ഹെറിറ്റേജ് അസോസിയേഷന്റെ ഔപചാരിക വാർഷികയോഗം സൂക്ക് വാഖിഫിൽ ചേർന്നു. 2023ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇന്ത്യൻ അസോസിയേഷന്റെ കൾചറൽ സെൻററിൽ അഫിലിയേറ്റ് ചെയ്യാനും തീരുമാനമായി. 2023ൽ ഇൻഡോ അറബ് ഹെറിറ്റേജ് ന്യൂമിസ്മാറ്റിക്സ് ഫിലാറ്റലി എക്സിബിഷൻ നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. കറൻസി, നാണയ, സ്റ്റാമ്പ്, ആന്റിക് ശേഖരണത്തിൽ താൽപര്യമുള്ള പുതിയ അംഗങ്ങളെ ചേർക്കും.

പുതിയ ഭാരവാഹികളായി ഡോ. മൊയ്തീൻകുട്ടി (ചീഫ് കോഓഡിനേറ്റർ), ജയൻ ഓർമ (പ്രസി.), കെ. സൂരജ് (ജന.സെക്ര.), രഞ്ജിത്ത് ചെമ്മാട് (ട്രഷ.), സോജി ഉമ്മൻ (ഹെറിറ്റേജ് ആൻഡ് ആൻറിക് കോഓഡിനേറ്റർ), ഡോ. അബ്ദുൽ റഹീം (ന്യൂമിസ്മാറ്റിക്സ് കോഓഡിനേറ്റർ), അംബിക കൃഷ്ണനുണ്ണി (ഫിലാറ്റലിസ്റ്റ് കോഓഡിനേറ്റർ), സിബി കെ. സൈതു (മീഡിയ കോഓഡിനേറ്റർ), ഷാനു വലിയകത്ത്, കെ.എസ്. സുബൈർ (വൈ.പ്രസി.), സുരേഷ് ബാബു, വേണുഗോപാൽ (സെക്ര.), കെ. ലെനിൻ, ദീപു ശങ്കർ, ഫ്രാൻസിസ്, അജികുമാർ, എ.കെ. സന്ദീപ്, ജിതിൻ വർഗീസ് (എക്സി.അംഗങ്ങൾ).

Tags:    
News Summary - Officers of the Indo-Arab Nimis Fila Heritage Association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.