ദോഹ: ബൂസ്റ്റർ ഡോസ് വിവരങ്ങൾ കൂടി ഉൾപ്പെടുത്താനുള്ള സംവിധാനങ്ങളോടെ ഖത്തറിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യാന്തര യാത്രാമാർഗങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് സർട്ടിഫിക്കറ്റ് പരിഷ്കരിച്ചിരിക്കുന്നത്. ഖത്തര്‍ എയര്‍വേസ് അയാട്ട ട്രാവൽ പാസായ ഡിജിറ്റൽ പാസ്പോർട്ട് മൊബൈൽ ആപ്, യൂറോപ്യൻ യൂനിയൻ ഡിജിറ്റൽ കോവിഡ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഉപയോഗിക്കാവുന്ന വിധത്തിലാണ് ഖത്തറിെൻറ വാക്സിനേഷൻ സർട്ടിഫിക്കറ്റിലെ മാറ്റം. അതേസമയം, നിലവിലെ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ സാധുത നഷ്ടമാവില്ല. ഖത്തറിലും രാജ്യത്തിന് പുറത്തെ ആവശ്യങ്ങൾക്കുമെല്ലാം നേരത്തെയുള്ള സർട്ടിഫിക്കറ്റ് ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ ഫോർമാറ്റിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനോ വീണ്ടും പ്രിൻറ് എടുക്കാനോ ശ്രമിക്കേണ്ടെന്നും അധികൃതർ അറിയിച്ചു. ഇതിനകം കോവിഡ് വാക്സിെൻറ ബൂസ്റ്റർ ഡോസ് സ്വീകരിച്ചവർക്ക് മാറ്റങ്ങളോടുകൂടിയ പുതിയ സർട്ടിഫിക്കറ്റ് ബുധാനാഴ്ച മുതൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നാഷനൽ ഓതൻറിഫിക്കേഷൻ സിസ്റ്റം (എൻ.എ.എസ്) അല്ലെങ്കിൽ തൗതീഖ് വെബ്സൈറ്റുകളിൽനിന്നും യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് സ്വന്തമാക്കാം. ഒന്നും രണ്ടും ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് എടുത്ത് ഏഴു ദിവസത്തിനുശേഷം ഓൺലൈൻ വഴി സർട്ടിഫിക്കറ്റ് ലഭ്യമാകും. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് കുത്തിവെപ്പ് പൂർത്തിയാക്കി 24 മണിക്കൂറിനകവും സർട്ടിഫിക്കറ്റ് ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.