ദോഹ: പശ്ചിമേഷ്യയില്‍ നിലവിലുള്ള സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സി.ബി.എസ്.സി പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ ആവശ്യപ്പെട്ടു.
കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കര്‍, സി.ബി.എസ്.ഇ കേന്ദ്ര പരീക്ഷാ കണ്ട്രോളര് എന്നിവരോട് മെയില്‍ വഴിയാണ് ആവശ്യം ഉന്നയിച്ചത്. സി.ബി.എസ്.ഇ പരീക്ഷ നിറുത്തിവെച്ചെങ്കിലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വലിയ ആശങ്കയിലും അനിശ്ചിതത്വത്തിലുമാണ് കഴിയുന്നത്.
പ്രത്യേകിച്ച് പന്ത്രണ്ടാം ക്ലാസിന് ശേഷമുള്ള തുടര്‍ പഠനത്തെയും മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്നവരെയും ഇത് ഏത് രീതിയില്‍ ബാധിക്കും എന്ന അനിശ്ചിതത്വം നിലനില്‍ക്കുകയണ്. വിഷയത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് വ്യക്തത വരുത്തുന്ന തരത്തിൽ ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.