ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​​ഹ്വാ​നം

ദോ​ഹ: ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കാ​ൻ ആ​​ഹ്വാ​നം ചെ​യ്ത് ഇ​സ് ലാ​മി​ക മ​ത​കാ​ര്യ മ​ന്ത്രാ​ല​യ​മാ​യ ഔ​ഖാ​ഫ്. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യ​വ​ർ അ​ൽ ദ​ഫ്‌​ന (ട​വേ​ഴ്സ്) പ്ര​ദേ​ശ​ത്തു​ള്ള എ​ൻ​ഡോ​വ്‌​മെ​ന്റ് ആ​ൻ​ഡ് ഇ​സ് ലാ​മി​ക് അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ലെ ക​മ്മി​റ്റി​യു​ടെ ആ​സ്ഥാ​ന​ത്തെ​ത്തി വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മ​ഗ്‌​രി​ബ് ന​മ​സ്കാ​ര​ത്തി​നു ശേ​ഷം മാ​സ​പ്പി​റ​വി നി​രീ​ക്ഷ​ണ സ​മി​തി യോ​ഗം ചേ​രും.

അ​തേ​സ​മ​യം, ​ഗോ​ള​ശാ​സ്ത്ര ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ അ​നു​സ​രി​ച്ച് ഇ​ത്ത​വ​ണ റ​മ​ദാ​ൻ 30 ദി​വ​സം പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച് 20 വെ​ള്ളി​യാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഖ​ത്ത​ർ ക​ല​ണ്ട​ർ ഹൗ​സ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, മാ​സ​പ്പി​റ​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​രീ​ക്ഷ​ണ സ​മി​തി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തും.

Tags:    
News Summary - Call to observe the sighting of the month of Shawwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.