ഖത്തറിൽ വീടുകളിലിരുന്ന് ജോലി ചെയ്യുന്നവരുടെ വേതനവും ആനുകൂല്യങ്ങളും കുറക്കരുത്

ദോഹ: കോവിഡ്–19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിലിരുന്ന് (വർക്ക് ഫ്രം ഹോം) ജോലി ചെയ്യുന്നവരുടെ വ േതനത്തിലും മറ്റു ആനുകൂല്യങ്ങളിലും കമ്പനികൾ ഒരിക്കലും കുറവ് വരുത്തരുതെന്ന് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന് ത്രാലയം നിർദേശിച്ചു. ഇതുസംബന്ധിച്ച് ജീവനക്കാരുടെയും മാനേജ്മ​െൻറി​െൻറയും ഉത്തരവാദിത്തങ്ങളും അവകാശങ്ങളും വിശദീകരിക്കുന്ന മാർഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം എന്നത് വളരെ പ്രധാനപ്പെട്ടതാണ്​. തൊഴിൽ കരാറിലെ എല്ലാ നിബന്ധനകളും ഇതിലും ബാധകമാണ്​. യാതൊരു കാരണവശാലും മാറ്റങ്ങളുണ്ടാകരുത്​. അതിനാൽ ജീവനക്കാര​​െൻറ വേതനത്തിലും ഭക്ഷണം, താമസം തുടങ്ങിയ മറ്റ് ആനുകൂല്യങ്ങളിലും ഒരു മാറ്റവും ഉണ്ടാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ്​ നൽകി.

വീടുകളിലിരുന്ന് ജോലി ചെയ്യുന്നതി​െൻറ സമയം സംബന്ധിച്ച് മാനേജ്മ​െൻറും ജീവനക്കാരും ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം. എന്നാൽ, ഇത് നേരത്തെ നിശ്ചയിച്ച സമയത്തെക്കാൾ ഒരിക്കലും അധികമാകരുത്​. കോവിഡ് പ്രതിന്ധി നിലനിൽക്കുന്നതിനാൽ നിലവിലെ പ്രവൃത്തി സമയം രാവിലെ ഏഴ്​ മുതൽ ഉച്ചക്ക് ഒന്ന്​ (ആറ് മണിക്കൂർ) വരെയാണ്.

അധികസമയം എടുക്കുകയാണെങ്കിൽ ജീവനക്കാരും മാനേജ്മ​െൻറും തമ്മിൽ ചർച്ച ചെയ്യുകയും അധികസമയം രണ്ട് മണിക്കൂറിൽ കൂടുകയും ചെയ്യരുത്. കോവിഡുമായി ബന്ധപ്പെട്ട് പ്രവൃത്തി സമയം ചുരുക്കാത്ത മേഖലയിൽ ജോലി ചെയ്യുന്നവർ നിർബന്ധമായും ദിവസവും എട്ട് മണിക്കൂർ ജോലി ചെയ്തിരിക്കണം. അധികസമയം സംബന്ധിച്ച് പരസ്​പരം ചർച്ച ചെയ്ത് ധാരണയിലെത്തിയശേഷം പരമാവധി രണ്ട് മണിക്കൂർ അധികം പ്രവൃത്തി തുടരാം.

Tags:    
News Summary - no cut of salary work from home employees in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.