കോവിഡ്​ ബാധിച്ച്​ ഖത്തറിൽ നവജാത ശിശു മരിച്ചു; ജാഗ്രത പാലിക്കണമെന്ന്​ മന്ത്രാലയം

ദോഹ: കോവിഡ്​ ബാധിച്ച്​ രാജ്യത്ത്​ മൂന്നാഴ്ച മാത്രം പ്രായമുള്ള നവജാത ശിശു മരിച്ചതായി ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു. മറ്റ്​ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത കുഞ്ഞാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. കോവിഡ്​ മഹാമാരി റിപ്പോർട്ട്​ ചെയ്തശേഷം രോഗബാധയെ തുടർന്ന്​ രാജ്യത്ത്​ മരണപ്പെടുന്ന രണ്ടാമത്തെ കുട്ടിയാണ്​ ഇത്​.

കോവിഡിന്‍റെ ആദ്യ കാല വകഭേദങ്ങളിൽ കുട്ടികൾക്ക്​ രോഗബാധയുണ്ടാവാൻ നേരിയ സാധ്യതമാത്രമായിരുന്നു ഉണ്ടയിരുന്നതെന്നായിരുന്നു അറിയിപ്പ്​. എന്നാൽ, പുതിയ സാഹചര്യത്തിൽ കുട്ടികളിൽ രോഗ ബാധ കൂടുന്നതായും, മുൻകാലങ്ങളേക്കാൾ കുട്ടികൾക്ക്​ കരുതൽ നൽകണമെന്നും ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട്​ നിർദേശിച്ചു.

എല്ലാ പ്രായത്തിലുമുള്ള ജനങ്ങളിൽ കോവിഡ്​ വ്യാപനത്തിന്​ സാധ്യതയുണ്ടെന്നാണ്​ നവജാത ശിശുവിന്‍റെ മരണം ഓർമപ്പെടുത്തുന്നതെന്നും, എല്ലാവരും ജാഗ്രത പാലിക്കണമെന്നും വ്യക്​തമാക്കി. അപൂർവമാണെങ്കിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കൂട്ടികൾക്കിടയിൽ രോഗബാധയും മരണവും റിപ്പോർട്ട്​ ചെയ്യുന്നതായും സൂചിപ്പിച്ചു.

അർഹരായ എല്ലാ വിഭാഗങ്ങളും വാക്സിൻ സ്വീകരിച്ചും, രോഗ ലക്ഷണം പ്രകടിപ്പിക്കുന്നവർ സമ്പർക്കവിലക്ക്​ ഏർപ്പെടുത്തിയും, മാസ്ക്​-സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതൽ സ്വീകരിച്ചും കോവിഡിനെതിരായ പോരാട്ടത്തിൽ ഭാഗമാവണമെന്നും നിർദേശിച്ചു.

ഞായറാഴ്ച ഖത്തറിൽ 4021പേർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. 3518 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗബാധ. രണ്ട്​ മരണവും രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്തു.

Tags:    
News Summary - Newborn dies of covid infection; Ministry urges caution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.