വക്റ ക്രിയേറ്റിവ് സെന്ററിൽ സംഘടിപ്പിച്ച വനിതാകലാസാഹിതി പുതുവത്സരാഘോഷ, വനിത സംഗമ പരിപാടിയിൽനിന്ന്

പുതുവത്സരാഘോഷവും വനിത സംഗമവും

ദോഹ:വനിത കലാസാഹിതിയുടെ പുതുവത്സരാഘോഷവും വനിത സംഗമവും വക്റ ക്രിയേറ്റിവ് സെന്ററിൽ നടന്നു. പ്രവാസി ഭാരതി കര്‍മശ്രേഷ്ഠ പുരസ്കാര ജേതാവ് ഡോ. ഷീല ഫിലിപ്പോസ് ഉദ്ഘാടനം ചെയ്തു.

വനിത കലാസാഹിതി പ്രസിഡന്റ് ഷാന ലാലു അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ഷീല ഫിലിപ്പോസിനെ സ്നേഹോപഹാരം നൽകി ആദരിച്ചു. ട്രഷറർ ദീപ്തി എബി സ്വാഗതവും സെക്രട്ടറി സിത്താര നന്ദിയും പറഞ്ഞു. വിവിധ കലാമത്സരങ്ങളും വിഭവസമൃദ്ധമായ നാടൻ വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി.

പരിപാടികള്‍ക്ക് ആയിഷ, സൗമ്യ, ലീബോ, ലീബ, തസ്നീം, മുഹ്സിന, അനു തൗഫീക്, നിസ സിദാർ, റസീനാ ഷക്കീർ, റിൻസി മനോജ് എന്നിവർ നേതൃത്വം നല്‍കി. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് വനിത കലാസാഹിതി ഭാരവാഹികൾ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Tags:    
News Summary - New Year Celebration-Vanitha Kala Sahithi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.