ദോഹ: വാഹനാപകടത്തിൽ പരിക്കേറ്റ് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപ്രതിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് മുക്കം സ്വദേശി മരിച്ചു. ഗോതമ്പ റോഡ് മുറത്തുമൂലയില്‍ ജസീര്‍ (42) ആണ് ഖത്തറിൽ മരിച്ചത്. ഗോതമ്പ് റോഡ് തോണിച്ചാല്‍ ബഷീര്‍-സുബൈദ ദമ്പതികളുടെ മകനാണ്.
ജനുവരി മൂന്നിന് വൈകിട്ട് നാലിന് ജസീര്‍ ഓടിച്ച ടാങ്കര്‍ അബൂ നഖ് ല സ്ട്രീറ്റില്‍ മറ്റൊരു ടാങ്കറിനു പുറകിലിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീഴുകയും തലക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.
മൃതദേഹം ഹമദ് ആശുപ്രതി മോര്‍ച്ചറിയില്‍. കൾച്ചറൽ ഫോറം റിപാട്രിയേഷൻ വിങ്ങിന്റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
ഭാര്യ: റസീന. മക്കൾ: ഫാത്തിമ റജ (മമ്പാട് കോളേജില്‍ ബിരുദ വിദ്യാര്‍ഥി), നജ ഫാത്തിമ (കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി), ജസ ഫാത്തിമ (നെല്ലിക്കാപറമ്പ് സി.എച്ച് സ്‌കൂൾ മൂന്നാം ക്ലാസ്). സഹോദരിമാര്‍: സറീന, റഹീന, റസ്‌ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.