ദോഹ: ഖത്തറിൽ പുതിയ മേൽവിലാസ നിയമം നടപ്പാക്കുന്നതിെൻറ ഭാഗമായുള്ള രജിസ്േട്രഷൻ നടപടികൾ മെട്രാഷ്-2 മൊബൈൽ ആപ് പ്രയോജനപ്പെടുത്തി ഉപയോഗപ്പെടുത്തി വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. പൗരന്മാർ, താമസക്കാർ, നിയമപരമായ വ്യക്തികളടക്കം രാജ്യത്തെ മുഴുവൻ ആളുകളും തങ്ങളുടെ മേൽവിലാസം അടുത്ത അഞ്ച് മാസത്തിനുള്ളിൽ (2020 ജൂലൈ 26 വരെ) നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ഖത്തർ ഐഡിയുള്ള മുഴുവൻ പേരും പ്രവാസികളുമുൾപ്പെടെ എല്ലാവരും നിർബന്ധമായും മേൽവിലാസം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
നിശ്ചിത കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ 10,000 റിയാൽ പിഴ ഒടുക്കേണ്ടി വരും. മാത്രമല്ല, ബോധപൂർവം തെറ്റായ വിവരം നൽകുന്നവരിൽനിന്നും ഇതേ തുക പിഴയീടാക്കും. മെട്രാഷ്-2 മുഖേന രജിസ്റ്റർ ചെയ്യുന്നതിലൂടെ സമയവും അധ്വാനവും ലാഭിക്കാനാകും. സ്പോൺസറിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പടെയുള്ള ധാരാളം ഡാറ്റ ഇതിനകം ഓൺലൈനിൽ ലഭ്യമായതിനാൽ ഭാവിയിൽ ആവശ്യമെങ്കിൽ വിലാസം നവീകരണമുൾപ്പെടെ മറ്റ് നിരവധി പ്രയോജനങ്ങളുമുണ്ട്.
മെട്രാഷ് 2 ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാൻ ജീവനക്കാരെ േപ്രാത്സാഹിപ്പിക്കണമെന്ന് മന്ത്രാലയം കമ്പനികളോടും ആവശ്യപ്പെട്ടു. ജീവനക്കാരുടെ പേരിലുള്ള സിംകാർഡ് മുഖേനയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആയിരക്കണക്കിന് തൊഴിലാളികളെ സേവന കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരുന്നത് ബുദ്ധിമുട്ടായതിനാൽ മെട്രാഷ്-2 മുഖേന രജിസ്റ്റർ ചെയ്യുന്നതിലൂടെ കമ്പനികളുടെ സമയവും പരിശ്രമവും ലാഭിക്കാനാകും.
കമ്പനികൾക്ക് തൊഴിലാളികളുടെ രജിസ്ട്രേഷനെടുക്കാം
300ൽ അധികം തൊഴിലാളികളുള്ള കമ്പനികളാണെങ്കിൽ മുൻകൂട്ടി അവസരം ഉറപ്പുവരുത്തി വേണം രജിസ്ട്രേഷൻ നടപടികൾ സ്വീകരിക്കാൻ. കമ്പനിയിലെ പി.ആർ.ഒ സേവന കേന്ദ്രത്തിലെ തലവനെ അഭിസംബോധന ചെയ്യുന്ന ഔദ്യോഗിക ലെറ്റർ സഹിതം സേവന കേന്ദ്രത്തെ സമീപിക്കുകയും ദേശീയ വിലാസം രജിസ്റ്റർ ചെയ്യുന്നതിന് ഉദ്യോഗസ്ഥരുമായി ഏകോപിച്ച് അപ്പോയിൻറ്മെൻറ് എടുക്കുകയും വേണം. കമ്പനികളിൽ മുന്നൂറിൽ താഴെയാണ് തൊഴിലാളികളെങ്കിൽ എല്ലാ ദിവസവും 20 മുതൽ 30വരെ തൊഴിലാളികളുടെ ബാച്ചുകളായി സേവന കേന്ദ്രത്തിലെത്തി രജിസ്േട്രഷൻ പൂർത്തിയാക്കുകയാണ് വേണ്ടത്.
കമ്പനിയിലെ പി.ആർ.ഒ ഫോമുകളും ജീവനക്കാരെയുമായി സേവന കേന്ദ്രത്തിലേക്ക് കൊണ്ടുപോകണം. തൊഴിലാളികൾ സേവന കേന്ദ്രത്തിലെ ഉദ്യോഗസ്ഥന് മുന്നിൽ വെച്ചായിരിക്കണം ഫോമിൽ ഒപ്പിടേണ്ടത്. ജീവനക്കാർക്ക് ഏറ്റവും അടുത്തുള്ള സേവന കേന്ദ്രം കമ്പനി തിരഞ്ഞെടുക്കാം.
താമസിക്കല്ലേ... പതിനായിരം പിഴയൊടുക്കേണ്ടി വരും!
2020 ജൂലൈ 26ന് മുമ്പ് നിർബന്ധമായും ദേശീയ മേൽവിലാസ രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ പൂർത്തിയായില്ലെങ്കിൽ 10,000 റിയാൽ പിഴ ഒടുക്കേണ്ടി വരും. മാത്രമല്ല, ബോധപൂർവം തെറ്റായ വിവരം നൽകുന്നവരിൽ നിന്നും ഇതേ തുക പിഴയായി ഇൗടാക്കും. തെറ്റായ വിവരങ്ങൾ മനഃപൂർവമോ അല്ലാതെയോ നൽകുകയും ബന്ധപ്പെട്ട അതോറിറ്റി ആ തെറ്റായ വിലാസത്തിൽ ബന്ധപ്പെടാൻ ആ വിവരങ്ങൾ ഉപയോഗിക്കുകയും ചെയ്താൽ പിഴ ബാധകമാണ്.
വിലാസം പൂരിപ്പിക്കുമ്പോൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ഡാറ്റ പൂരിപ്പിക്കുന്നതിന് മുമ്പ് എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പാക്കുക. വൈദ്യുതി നമ്പറിനായി ഒരു കോളമുണ്ട്. അത് ശരിയല്ലെങ്കിൽ നിങ്ങൾക്ക് ആഭ്യന്തരമന്ത്രാലയത്തിൽ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കില്ല- ഏകീകൃത സേവന വകുപ്പിലെ ഫസ്റ്റ് ലഫ്റ്റനൻറ് സയീദ് ഖാതിര്‍ അല്‍കുവാരി ചൂണ്ടിക്കാട്ടി.
ജുഡീഷ്യൽ നടപടികളിലെ മാതൃകാപരമായ മാറ്റമാണ് ദേശീയ മേൽവിലാസ നിയമമെന്ന് പൊതുസുരക്ഷാ വകുപ്പിലെ ദേശീയ മേൽവിലാസ വിഭാഗം മേധാവി ലെഫ്റ്റനൻറ് കേണൽ അബ്്ദുല്ല സായിദ് അൽസഹ്ലി പറഞ്ഞു. വിവിധ സേവന ദാതാക്കളിൽനിന്ന് സേവനങ്ങളുടെ ലഭ്യത സുഗമമാക്കാൻ ഇതിലൂടെ സാധിക്കും. വ്യക്തിപരവും പൊതുതാൽപര്യപരവുമായ പ്രശ്നങ്ങളിൽ ബന്ധപ്പെട്ട ആളുകളിലേക്ക് വേഗത്തിൽ എത്തിപ്പെടാൻ ഏറ്റവും മികച്ച മാർഗമായി ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.