പിടികൂടിയ ലഹരി മരുന്നുകൾ
Posted On
date_range Updated On
date_range ലഹരിമരുന്ന് പിടികൂടി
ദോഹ: ഹമദ് വിമാനത്താവളം വഴിയെത്തിയ യാത്രക്കാരനിൽനിന്ന് വൻ തോതിൽ ലഹരി മരുന്നുകൾ ഖത്തർ കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തു. നിരോധിത മരുന്നായ കാപ്റ്റഗണിന്റെ 7476 ഗുളികകളാണ് പരിശോധനയിൽ കണ്ടെത്തിയത്. 161.7 ഗ്രാം തൂക്കം വരുന്നതാണിത്. യാത്രക്കാരന്റെ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. നാലുദിനം മുമ്പ് അബൂസംറ അതിർത്തിവഴി കടത്താൻ ശ്രമിച്ച ലഹരിവസ്തുക്കളും കസ്റ്റംസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.