ശൂ​റ കൗ​ൺ​സി​ൽ സ​മ്മേ​ള​നത്തിനെത്തിയ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി

നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നപരിഹാരം; 'ഇതാണ് നിലപാട്; അത് തുടരും'

ദോഹ: നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഖത്തർ മുൻഗണന നൽകുന്നതെന്ന് ഖത്തർ അമീർ. ഇതാണ് ഞങ്ങളുടെ നിലപാട്; അത് തുടരുമെന്നും ശൂറ കൗൺസിലിന്റെ 55ാമത് വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പറഞ്ഞു. ഇറാൻ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഖത്തരി സായുധ സേനയും സുരക്ഷാ ഏജൻസികളും നടത്തിയ ഇടപെടലുകളെ അമീർ പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനുമേൽ ഇറാൻ ആക്രമണം നടത്തിയത്. മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതാണ്. ലോകത്തിന്റെ ഒരുഭാഗത്തുണ്ടാകുന്ന അസ്ഥിരതയെ മാത്രമായി വേറിട്ടുനിർത്താനാവില്ലെന്ന് കഴിഞ്ഞകാല സംഭവങ്ങൾ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജി.സി.സി അംഗരാജ്യങ്ങൾക്കിടയിൽ തുടർച്ചയായ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ജി.സി.സി രാജ്യങ്ങളുടെ സുരക്ഷയും അവയുടെ പരമാധികാരവും സ്ഥിരതയും ഉറപ്പാക്കുക എന്നത് വിട്ടുവീഴ്ചയില്ലാത്ത കാര്യമാണ്. ഗൾഫിലെയും ഹുർമുസ് കടലിടുക്കിലെയും സമുദ്രഗതാഗതം സുരക്ഷിതമാക്കുന്നതിനും, ഊർജ്ജ -ജല കേന്ദ്രങ്ങളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിനും ശ്രമങ്ങൾ ഊർജിതമാക്കണം. നമ്മുടെ മേഖലയെ ശാന്തവും സുരക്ഷിതവുമായി നിലനിർത്താൻ സഹോദര രാജ്യങ്ങളുമായും അന്താരാഷ്ട്ര -പ്രാദേശിക പങ്കാളികളുമായും ചേർന്ന് പ്രവർത്തനം തുടരുമെന്നും അമീർ വ്യക്തമാക്കി.

രാജ്യം അടുത്തിടെ നേരിട്ട അസാധാരണമായ വെല്ലുവിളികളെയും പ്രതിസന്ധികളെയും ഖത്തർ നേരിട്ട രീതിയെ അമീർ പ്രശംസിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഖത്തരി പൗരന്മാരും പ്രവാസികളും കാണിച്ച സഹകരണത്തെയും ഐക്യത്തെയും അമീർ പ്രത്യേകം അഭിനന്ദിച്ചു. പ്രതിസന്ധിയെ ചെറുക്കുക മാത്രമായിരുന്നില്ല, മറിച്ച് ധൈര്യത്തോടും കാര്യപ്രാപ്തിയോടും കൂടി അതിനെ നേരിടാൻ ഖത്തരി ഭരണകൂടത്തിനും സായുധ സേനക്കും സുരക്ഷാ ഏജൻസികൾക്കും സാധിച്ചു.

പ്രതിസന്ധിഘട്ടത്തിൽ ഒരേസമയം മൂന്ന് ഉത്തരവാദിത്തങ്ങളാണ് ഖത്തർ ഏറ്റെടുത്തത്. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുക, ഊർജ്ജ സുരക്ഷ നിലനിർത്തുക, നയതന്ത്ര ചർച്ചകളുടെ വാതിലുകൾ തുറന്നിടുക എന്നീ ഉത്തരവാദിത്തങ്ങൾ രാജ്യം വിജയകരമായി നിർവ്വഹിച്ചുവെന്നും ഖത്തർ അമീർ വ്യക്തമാക്കി.

അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി എന്നിവർ സന്നിഹിതരായിരുന്നു. പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, മറ്റ് ശൈഖുമാർ, മന്ത്രിമാർ, പ്രമുഖ വ്യക്തികൾ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

ഖ​ത്ത​രി ജ​ന​ത​യും ഈ ​​മണ്ണും ത​മ്മി​ലു​ള്ള ബ​ന്ധം കേവലം സ​മ്പ​ൽ​സ​മൃ​ദ്ധി​ കൊണ്ട് മാ​ത്രം രൂ​പ​പ്പെ​ട്ട​ത​ല്ല; മ​റി​ച്ച്, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളോ​ട് പൊ​രു​തി​യും ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യും ത​ല​മു​റ​ക​ളാ​യി കെ​ട്ടി​പ്പ​ടു​ത്ത​താ​ണ് - ഖത്തർ അമീർ

ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന​ത് വം​ശ​ഹ​ത്യ

ദോ​ഹ: ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ തു​ട​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​യും അ​മീ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ഗ​സ്സ​യി​ൽ ന​ട​ക്കു​ന്ന​ത് വം​ശ​ഹ​ത്യ​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​യ അ​മീ​ർ, ഇ​തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഫ​ല​സ്തീ​ൻ വി​ഷ​യം ഖ​ത്ത​റി​ന്റെ മു​ൻ​ഗ​ണ​ന​ക​ളി​ൽ ഒ​ന്നാ​മ​താ​ണെ​ന്നും ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശ​ത്തെ​യും ലം​ഘ​ന​ങ്ങ​ളെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സു​ഡാ​ൻ, ലി​ബി​യ, യ​മ​ൻ, സോ​മാ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് രാ​ഷ്ട്രീ​യ പ​രി​ഹാ​രം കാ​ണേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു.

Tags:    
News Summary - Problem-Solving via Diplomacy: "This Is Our Stand and It Will Continue": Qatar Ameer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.