ശൂ​റ കൗ​ൺ​സി​ൽ സ​മ്മേ​ള​നത്തിൽ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി സംസാരിക്കുന്നു

വിടപറഞ്ഞ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് ആദരം

ദോഹ: ഖത്തർ ശൂറ കൗൺസിൽ സമ്മേളനത്തിൽ വിടപറഞ്ഞ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിക്ക് ആദരം. പിതാവ് അമീറിന്റെ അനുസ്മരണത്തോടെയാണ് ശൂറ കൗൺസിലിൽ അമീർ പ്രസംഗം ആരംഭിച്ചത്. ഖത്തറിന്റെ സമഗ്രമായ വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ പദവി ഉയർത്തുന്നതിനും അദ്ദേഹം നൽകിയ സംഭാവനകളെ അമീർ അനുസ്മരിച്ചു. ഖത്തറിലെ ജനങ്ങളിലുള്ള വിശ്വാസമായിരുന്നു അദ്ദേഹത്തിന്റെ വികസന കാഴ്ചപ്പാടിന്റെ അടിത്തറ. അവരുടെ വിദ്യാഭ്യാസവും കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും അദ്ദേഹം വലിയ നിക്ഷേപം നടത്തി.

അതിലൂടെ രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും ഫലപ്രദമായി സംഭാവന നൽകാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തുവെന്ന് ഖത്തർ അമീർ വിശദമാക്കി.

Tags:    
News Summary - Tribute Paid to the Late Father Emir Sheikh Hamad bin Khalifa Al Thani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.