ദോഹ: നന്മ ചീക്കോന്ന് നിവാസികളുടെ കൂട്ടായ്മയായ നന്മ ചീക്കോന്ന് ജനറൽ ബോഡി യോഗം ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ ചേർന്നു. യോഗത്തിൽ ജനറൽ സെക്രട്ടറി കെ.പി. റഫീഖ് സ്വാഗതം പറഞ്ഞു. ഡോ. അസീസ് പാലോൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷക്കീർ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി സംസ്ഥാന ഉപദേശക സമിതി വൈസ് ചെയർമാൻ എസ്.എ.എം. ബഷീർ മുഖ്യാതിഥിയായി.
ഇൻകാസ് കോഴിക്കോട് ജില്ല പ്രസിഡന്റ് വിപിൻ, കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിമാരായ ഫൈസൽ കേളോത്ത്, ഷംസുദ്ദീൻ മടോംപൊയിൽ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളായ വി.പി. ലത്തീഫ്, സത്താർ ചപ്പാളി എന്നിവർ സംസാരിച്ചു. ഇർഫാദലി തറവട്ടത്ത് നന്ദി പറഞ്ഞു.
ഭാരവാഹികളായി അർഷാദ് പുത്തലത്ത് (പ്രസിഡന്റ്), റഹീസ് കുളങ്ങര (ജന. സെക്ര.), ഇർഫാദലി തറവട്ടത്ത് (ട്രഷ.), ഡോ. അസീസ് പാലോൽ (ഉപദേശക സമിതി ചെയർ.), വി.എം. മജീദ് (വൈസ് ചെയർ.), കെ.പി. റഫീഖ്, പി.എം. സുബൈർ, പി.എം. അജ്മൽ (വൈസ് പ്രസി.മാർ), കെ.ജി. നിസാർ, എ.കെ. ലബീബ, ജാസിം തൈക്കണ്ടിമീത്തൽ (ജോ. സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.