Posted On
date_range Updated On
date_range നടുമുറ്റം ഓണക്കളം: രജിസ്ട്രേഷന് ആരംഭിച്ചു
ദോഹ: നടുമുറ്റം ഓണാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണക്കള മത്സരത്തിന്റെ രജിസ്ട്രേഷന് ആരംഭിച്ചു. എക്കോ ബ്ലൂം ആശയത്തില് സെപ്റ്റംബര് 23 വെള്ളിയാഴ്ച രാവിലെ എട്ട് മുതല് തുമാമയിലെ അത്ലന് സ്പോര്ട്സ് സെന്ററിലാണ് മത്സരം.
പുനരുപയോഗിക്കാന് പറ്റുന്നതും റീസൈക്കിള് ചെയ്യാന് പറ്റുന്നതുമായ വസ്തുക്കള് മാത്രം ഉപയോഗിച്ച് നടക്കുന്ന മത്സരത്തില് മുഴുവനായോ ഭാഗികമായോ സ്ത്രീകള് അംഗമായ ആറുപേരുള്ള ഗ്രൂപ്പുകള്ക്കാണ് രജിസ്റ്റര് ചെയ്യാനാവുക. രജിസ്ട്രേഷനും അന്വേഷണങ്ങള്ക്കും 7732 1436, 7747 2527 നമ്പറുകളില് ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.