ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട കോവിഡ്-19 റെഡ് ലിസ്റ്റിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി. ചില രാജ്യങ്ങളെ ഗ്രീൻ ലിസ്റ്റിൽനിന്നും യെല്ലോ ലിസ്റ്റിൽനിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.
കോവിഡ് വ്യാപനത്തോത് കണക്കാക്കി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പുതിയ ലിസ്റ്റിൽ 21 രാജ്യങ്ങളാണ് ഗ്രീൻ ലിസ്റ്റിലുള്ളത്. 32 രാജ്യങ്ങളെ യെല്ലോ ലിസ്റ്റിലും 152 രാജ്യങ്ങളെ റെഡ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. 58 രാജ്യങ്ങളാണ് പുതുതായി റെഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
നേരേത്ത ഇത് 94 രാജ്യങ്ങളായിരുന്നു. ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ, ശ്രീലങ്ക, ഫിലിപ്പീൻസ് എന്നീ ആറു രാജ്യങ്ങെള റെഡ്, ഗ്രീൻ, യെല്ലോ ലിസ്റ്റിലുൾപ്പെടുത്തിയിട്ടില്ല.ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പുതിയ യാത്രാനയം പ്രകാരം തിങ്കളാഴ്ച മുതൽ ഈ ആറു രാജ്യങ്ങളിൽനിന്നുള്ളവർ ഖത്തറിലെത്തുമ്പോൾ ക്വാറൻറീൻ നിർബന്ധമാണ്.
ഖത്തറിൽനിന്ന് വാക്സിനെടുത്തവരാണെങ്കിൽ രണ്ടു ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്ഥ പാലിച്ചിരിക്കണം. രണ്ടാം ദിവസം പരിശോധനയിൽ നെഗറ്റിവ് ഫലം കാണിച്ചാൽ ക്വാറൻറീൻ അവസാനിപ്പിച്ച് പുറത്തിറങ്ങാം. ഈ ആറു രാജ്യങ്ങളിൽനിന്നുള്ള മറ്റു യാത്രക്കാരെല്ലാം നിർബന്ധമായും 10 ദിവസത്തെ ഹോട്ടൽ ക്വാറൻറീൻ വ്യവസ്ഥകൾ പാലിച്ചിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.