മോ​ളി​വു​ഡ് മാ​ജി​ക് മെ​ഗാ ഷോ ​റീ​ലോ​ഞ്ചി​ങ്ങി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ന​ട​ൻ ടൊ​വി​നോ തോ​മ​സ് സം​സാ​രി​ക്കു​ന്നു

മോളിവുഡ് മാജിക് മെഗാ ഷോ മാർച്ച്‌ എഴിന്; 974 സ്റ്റേഡിയം വേദിയാകും

ദോ​ഹ: കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും ന​യ​ൻ വ​ൺ ഇ​വ​ന്റ്സും അ​മ്മ​യും സം​യു​ക്ത​മാ​യി മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​ക​ത്തെ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ഒ​രു​ക്കു​ന്ന ‘മോ​ളി​വു​ഡ് മാ​ജി​ക് മെ​ഗാ ഷോ’​യെ വ​ര​വേ​ൽ​ക്കാ​നൊ​രു​ങ്ങി ദോ​ഹ.

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ന​വം​ബ​റി​ൽ മാ​റ്റി​വെ​ച്ച ഷോ ​കൂ​ടു​ത​ൽ പു​തു​മ​ക​ളോ​ടെ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ വേ​ദി​യാ​യ 974 ​സ്റ്റേ​ഡി​യ​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന​തെ​ന്ന് പ്ര​മു​ഖ ന​ട​ൻ ടൊ​വി​നോ തോ​മ​സും സം​ഘ​ട​ക​രാ​യ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ന്ദീ​പ് സേ​ന​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ ‘മോ​ളി​വു​ഡ് മാ​ജി​ക് മെ​ഗാ ഷോ’​യു​ടെ റീ ​ലോ​ഞ്ചി​ങ്ങും ന​ട​ന്നു.

അ​മ്മ​യു​ടെ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു​വും നാ​ദി​ർ​ഷ​യും പ്രൊ​ഡ്യൂ​സ​ർ ര​ഞ്ജി​ത്തും ചേ​ർ​ന്നാ​ണ് മെ​ഗാ ഷോ ​സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ ലാ​ൽ, ദി​ലീ​പ്, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി 240ൽ ​അ​ധി​കം വ​രു​ന്ന വ​മ്പ​ൻ താ​ര നി​ര​യാ​ണ് ദോ​ഹ​യി​ലെ​ത്തു​ന്ന​ത്. ഒ​പ്പം പ്ര​മു​ഖ ഗാ​യ​ക​രും പ​ങ്കു​ചേ​രും. ദോ​ഹ​യി​ലെ ആ​സ്വാ​ദ​ക​ർ​ക്ക്‌ ഒ​രു സി​നി​മ പോ​ലെ കോ​ർ​ത്തി​ണ​ക്കി​യ മ​നോ​ഹ​ര​മാ​യ ഷോ ​ആ​യി​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഷോ​യു​ടെ ക്യു ​ടി​ക്ക​റ്റും റി​ലീ​സ് ചെ​യ്തു. ന​യ​ൻ വ​ൺ ഇ​വ​ന്റ്സ് ആ​പ് ഉ​പ​യോ​ഗി​ച്ച് ടി​ക്ക​റ്റ് ബു​ക്ക്‌ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യു​ട്ടു​ണ്ട്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സ​ന്ദീ​പ് സേ​ന​ൻ, ന​യ​ൻ വ​ൺ ഇ​വ​ന്റ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും എം.​എ ഗാ​ര്യേ​ജ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഹാ​രി​സ്, ഗാ​യ​ത്രി പ്ര​തീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Mollywood Magic Mega Show on March 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.