Posted On
date_range Updated On
date_range ഖത്തർ എനർജിയുടെ എണ്ണ ടാങ്കറിനുനേരെ മിസൈൽ ആക്രമണം
ദോഹ: ഖത്തറിലേക്ക് ബുധനാഴ്ച പുലർച്ച മിസൈൽ ആക്രമണം. ഇറാനിൽനിന്ന് വിക്ഷേപിച്ച മൂന്ന് ക്രൂസ് മിസൈലുകളാണ് ഖത്തറിനെ ലക്ഷ്യംവെച്ച് എത്തിയത്. ഒരു മിസൈൽ ഖത്തറിന്റെ പ്രാദേശിക ജലാതിർത്തിയിൽ ഓയിൽ ടാങ്കറിൽ പതിച്ചു. ഖത്തർ എനർജിയുടെ എണ്ണ ടാങ്കറായ അക്വാ 1 കപ്പലിലാണ് പതിച്ചത്. സംഭവത്തിൽ കപ്പലിലുണ്ടായിരുന്ന 21 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റതായോ മറ്റ് പാരിസ്ഥിതിക ആഘാതങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, മറ്റ് രണ്ട് മിസൈൽ ആക്രമണങ്ങളെ സായുധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.