ഖത്തറിലെത്തിയ അഫ്ഗാൻ പ്രതിനിധി സംഘത്തിലെ വനിത അംഗങ്ങളുമായി വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ചർച്ച നടത്തിയപ്പോൾ
Posted On
date_range Updated On
date_range അഫ്ഗാൻ വനിത നേതാക്കളുമായി വിദേശകാര്യ സഹമന്ത്രി ചർച്ച നടത്തി
ദോഹ: ഖത്തറിലെത്തിയ അഫ്ഗാൻ പ്രതിനിധി സംഘത്തിലെ വനിത അംഗങ്ങളുമായി വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ ഖാതിർ ചർച്ച നടത്തി. അഫ്ഗാനിൽനിന്നുള്ള വനിതാ പ്രതിനിധികളായ ഫാതിമ ഗൈലാനി, ഹബീബ സറാബി, ഫൗസിയ കൂഫി, ശരീഫ സുർമാതി എന്നിവരുമായാണ് ലുൽവ അൽ ഖാതിർ ചർച്ച നടത്തിയത്.
ദോഹയിൽ നടക്കുന്ന അഫ്ഗാൻ സമാധാന ചർച്ചകൾക്കായി എത്തിയ വനിത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും ധീരരായ അഫ്ഗാനി വനിതകളിൽനിന്ന് മാതൃകയുണ്ടെന്നും അൽ ഖാതിർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.