ലോക ഹിന്ദി ദിനത്തിൽ ദോഹ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന്
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ജനുവരി പത്തിന് ലോക ഹിന്ദി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. 1949 ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ആദ്യമായി ഹിന്ദി സംസാരിച്ചതിന്റെ ഓർമയിലാണ് ജനുവരി 10 ലോക ഹിന്ദി ദിനമായി ആചരിക്കുന്നത്.
തങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഹിന്ദി ഭാഷ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് മുഖ്യാതിഥിയായ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ വിശദീകരിച്ചു. ഹിന്ദി ഡിപ്പാർട്മെന്റ് കോഓഡിനേറ്റർ എസ്. രാജേന്ദ്രൻ സംസാരിച്ചു. ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവരെ അഭിനന്ദിച്ചു. വേധ വിരേന്ദ്ര റെദ്കാർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.