എം.ഇ.എസ് അലുമ്നി സ്പോർട്സ് ഫെസ്റ്റിൽ ബാഡ്മിന്റൺ മത്സരങ്ങളിലെ വിജയികൾ
സംഘാടകർക്കും അതിഥികൾക്കുമൊപ്പം
ദോഹ: ഖത്തറിലെ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ എം.ഇ.എസ് അലുമ്നി അസോസിയേഷൻ സ്പോർട്സ് ഫെസ്റ്റിവലിന് പ്രൗഢഗംഭീരമായ തുടക്കം.
വിവിധ കായിക മത്സരങ്ങളുമായി അരങ്ങേറുന്ന ഫെസ്റ്റിലെ ആദ്യ ഇനമായ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് പൂർത്തിയായി. പുരുഷ, വനിത വിഭാഗങ്ങളിൽ സിംഗ്ൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് മത്സരങ്ങൾ നടന്നു. പുരുഷ സിംഗ്ൾസിൽ പ്രിൻസ് ചെറിയാൻ ജേതാവായി. ഫഹദ് ബിൻ സാബിത് രണ്ടാം സ്ഥാനത്തെത്തി. വനിത സിംഗ്ൾസിൽ ഷാരി വിൻസന്റ് ജേതാവായി.
ഷെറിൻ ഷംസ് ആണ് രണ്ടാം സ്ഥാനത്ത്. പുരുഷ ഡബ്ൾസിൽ ബെൻസൺ മാത്യൂ-ഫാജിർ യൂസുഫ് ടീം ജേതാക്കളായി. രഞ്ജിത് രാധാകൃഷ്ണൻ ഫഹദ് ബിൻ സാബിത് റണ്ണേഴ്സ് അപ്പായി.
വനിത ഡബ്ൾസിൽ ഡാലിയ ഇ മാത്യു-മേഘ എബ്രഹാം ടീം ജേതാക്കളായി. മുന സാബിത്-സമിഹ സൂപ്പ ടീം റണ്ണേഴ്സ് അപ്പായി. മിക്സഡ് ഡബ്ൾസിൽ ഷാരി വിൻസന്റ്-ഫാജിർ യൂസുഫ് ടീം ജേതാക്കളായി. ഡാലിയ ഇ മാത്യു-ജിതിൻ ജോസ് ടീം റണ്ണേഴ്സ് അപ്പായി.
എം.ഇ.എസിലെ 1994 മുതൽ 2017 വരെ ബാച്ചുകളിലായി പഠനം പൂർത്തിയാക്കിയ വിദ്യാർഥികളെ ഉൾക്കൊള്ളുന്ന അലുമ്നിയിൽനിന്നുള്ള അംഗങ്ങൾ മത്സരങ്ങളിൽ സജീവമായി പങ്കെടുത്തു. അംഗങ്ങൾക്കിടയിൽ കായിക മത്സരങ്ങൾക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് സ്പോർട്സ് ഫെസ്റ്റ് എന്ന് അലുമ്നി പ്രസിഡന്റ് ഫാസിൽ ഹമീദ് പറഞ്ഞു. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാൻ, സജു ജെയിംസ്, ടൂർണമെന്റ് ചീഫ് അക്ബർ അലി ഖാൻ, അമാന്ത് സോളങ്കി, സംറ മെഹബൂബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.