മീഡിയ വൺ ‘എജ്യുനെക്സ്റ്റ്’20ന്

ദോഹ: വിദേശത്ത് പഠനം ആഗ്രഹിക്കുന്നവര്‍ക്കായി മീഡിയവണ്‍ ഖത്തറില്‍ സംഘടിപ്പിക്കുന്ന എജ്യുനെക്സ്റ്റ് കരിയര്‍ കൌണ്‍സിലിങും പ്രൊഫൈല്‍ അസസ്മെന്റും മെയ് 20ന് ദോഹയിലെ ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ നടക്കും. ‍വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സിയായ ആര്‍ക്കൈസ് സ്റ്റഡി അബ്രോഡുമായി ചേര്‍ന്നാണ് പരിപാടി. വൈകിട്ട് മൂന്ന് മുതല്‍ രാത്രി എട്ട് വരെയാണ് സമയം.

മാസ്റ്റര്‍ കണ്‍സള്‍ട്ടന്റും വിദ്യാഭ്യാസ വിദഗ്ധനുമായ ദിലീപ് രാധാകൃഷ്ണന്‍ കൗണ്‍സിലിങ്ങിന് നേതൃത്വം നല്‍കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം. വിദേശത്ത് ഉന്നത പഠനം ആഗ്രഹിക്കുന്ന ഖത്തറിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം ഉപയോഗപ്പെടുത്താം. പ്ലസ്ടുവിന് ശേഷവും ഡിഗ്രിക്ക് ശേഷവും വിദേശത്ത് ലഭ്യമായ പഠനാവസരങ്ങള്‍ വിശദീകരിക്കും.

കരിയര്‍ ഗൈഡന്‍സിനൊപ്പം സ്പോട്ട് പ്രൊഫൈല്‍ അസസ്മെന്റ് വഴി വിദേശ യൂനിവേഴ്സിറ്റികളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ സ്വന്തമാക്കാന്‍ അവസരവുമുണ്ട്. വിദേശ പഠനത്തിന് തയ്യാറെടുക്കുമ്പോള്‍ നല്ല കോളജും കോഴ്സും തെരഞ്ഞെടുക്കുന്നത് എങ്ങനെ, പഠനത്തിനാവശ്യമായ ചെലവ് എങ്ങനെ കണ്ടെത്താം തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരം നല്‍കും.

വിദ്യാർഥിയുടെ അഭിരുചിയും മെറിറ്റും അടിസ്ഥാനമാക്കി കോഴ്സുകളും യൂനിവേഴ്സിറ്റിയും രാജ്യവും തെരഞ്ഞെടുക്കാന്‍ സഹായിക്കും.

ആസ്ട്രേലിയ, ന്യൂസിലാന്‍റ്, കാനഡ, യു.എസ്, യു.കെ എന്നിവക്കു പുറമെ യൂറോപ്പിലെ 27 ഷെങ്കണ്‍ രാജ്യങ്ങളുടെയും സ്റ്റാളുകളും ഭാഗമായിട്ടുണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 8921852573 എന്ന നമ്പറിലേക്ക് ‘Register’എന്ന് ടൈപ്പ് ചെയ്ത് വാട്‍സപ്പ് ചെയ്യുക. അല്ലെങ്കില്‍ +97431357221 എന്ന നമ്പറില്‍ വിളിക്കുക.

Tags:    
News Summary - Mediaone edunext on 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.