മഞ്ഞപ്പട ഖത്തർ വിങ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ സൗജന്യ
മെഡിക്കൽ ക്യാമ്പിൽ
പങ്കെടുത്തവർ
Posted On
date_range Updated On
date_range മഞ്ഞപ്പട ഖത്തർ വിങ് സൗജന്യ മെഡിക്കൽ ക്യാമ്പ്
ദോഹ: മഞ്ഞപ്പട ഖത്തർ വിങ് ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ സ്ത്രീകളുൾപ്പെടെ നിരവധി പേർ അവസരം പ്രയോജനപ്പെടുത്തി.
സൗജന്യ ഡോക്ടർ കൺസൾട്ടൻസി, പ്രായമായവർക്ക് ഇ.സി.ജി, കാഴ്ച പരിശോധന, ബ്ലഡ് പ്രഷർ, ഗ്ലൂക്കോസ്, കൊളസ്ട്രോൾ, കാൽസ്യം, സോഡിയം തുടങ്ങിയ പരിശോധന സൗകര്യങ്ങളും ഒരുക്കിയിരുന്നു. മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗങ്ങളായ ഗിരീഷ്, അൻവർ, ശ്രീജിത്ത്, ഫാരിസ്, അഖിൽ, ഹാരിസ്, ബസു, ആസ്റ്റർ പ്രതിനിധികളായ മിഥുൻ, ശിഹാബ് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.