ഡോ. മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
വേൾഡ് ഫുഡ് പ്രോഗ്രാം മേധാവിയുമായി കൂടിക്കാഴ്ച നടത്തി
ദോഹ: ഖത്തർ അന്താരാഷ്ട്ര സഹകരണകാര്യ സഹമന്ത്രി ഡോ. മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് വേൾഡ് ഫുഡ് പ്രോഗ്രാം ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ കാൾ സ്കാവുമായി കൂടിക്കാഴ്ച നടത്തി. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയുടെ 81ാമത് സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കിടെ ന്യൂയോർക്കിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഭക്ഷ്യസുരക്ഷ, മാനുഷിക സഹായ വിതരണം എന്നീ മേഖലകളിൽ ഖത്തറും വേൾഡ് ഫുഡ് പ്രോഗ്രാമും തമ്മിലുള്ള സഹകരണം യോഗം അവലോകനം ചെയ്തു. ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളിലേക്ക് സഹായങ്ങൾ വേഗത്തിൽ എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
ഖത്തറിന്റെ വിദേശനയത്തിലും അന്താരാഷ്ട്ര ഇടപെടലുകളിലും മാനുഷിക നയതന്ത്രത്തിന് വലിയ പ്രാധാന്യമാണുള്ളതെന്ന് ഡോ. മർയം ബിൻത് അലി ബിൻ നാസർ വ്യക്തമാക്കി. പ്രതിസന്ധികളോടും സംഘർഷങ്ങളോടും വേഗത്തിൽ പ്രതികരിക്കുന്നതിന് ഇത് അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.