ജി.​സി.​സി വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കോ​ഓ​ഡി​നേ​ഷ​ൻ യോ​ഗം

ദോ​ഹ: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 81-ാമ​ത് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ന്യൂ​യോ​ർ​ക്കി​ൽ ചേ​ർ​ന്ന ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​ടെ കോ​ഓ​ഡി​നേ​ഷ​ൻ യോ​ഗ​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി പ​ങ്കെ​ടു​ത്തു.

ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും ഏ​കോ​പ​ന​വും ശ​ക്ത​മാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ വി​ല​യി​രു​ത്തി. മേ​ഖ​ല​യി​ലെ സ​മീ​പ​കാ​ല സം​ഭ​വ​വി​കാ​സ​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് പി​രി​മു​റു​ക്ക​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളും ചർച്ചകളുടെയും സം​യു​ക്ത നീ​ക്ക​ങ്ങ​ളുടെയും പുരോഗതിയും ച​ർ​ച്ചാ വി​ഷ​യ​മാ​യി.

Tags:    
News Summary - GCC Foreign Ministers Coordination Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.