ഖത്തറിന്റെ സമുദ്രപരിധിയിൽ അപൂർവമായ ‘കോറൽ ചെമ്മീൻ’ കണ്ടെത്തി
ദോഹ: ഖത്തറിന്റെ സമുദ്രപരിസ്ഥിതിയിൽ അപൂർവമായ ‘കോറൽ ചെമ്മീനെ’ കണ്ടെത്തി. ‘പ്ലിയോപൊണ്ടോണിയ’ ഇനത്തിൽപ്പെടുന്ന ഈ ചെമ്മീൻ കടലിലെ ‘ബ്രെയിൻ കോറൽ’ പവിഴപ്പുറ്റുകൾക്കിടയിൽ കാണപ്പെടുന്ന ആകർഷകമായ ഒരു ചെറു ജീവിയാണ്. ഇവയുടെ ശരീരത്തിൽ ചുവപ്പും വെള്ളയും കലർന്ന വരകൾ കാണാം. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള വൈൽഡ് ലൈഫ് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് നടത്തിയ ഫീൽഡ് സർവേയിലാണ് ഖത്തറിന്റെ സമുദ്രപരിസ്ഥിതിയിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയത്.
പവിഴപ്പുറ്റുകളുടെ ഘടനകൾക്കിടയിൽ മറഞ്ഞിരിക്കാൻ സഹായിക്കുന്ന നിറവും പുറംരൂപവുമാണ് ഈ ചെമ്മീന്റെ പ്രത്യേകത. ഇതുമൂലം സാധാരണ ഫീൽഡ് സർവേകളിൽ ഇവയെ കണ്ടെത്തുന്നതും നിരീക്ഷിക്കുന്നതും വളരെ ബുദ്ധിമുട്ടാണ്. ഖത്തറിലെ സമുദ്രപരിസ്ഥിതിയുടെ സമ്പന്നമായ ജൈവവൈവിധ്യത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. സമുദ്ര ആവാസവ്യവസ്ഥയുടെ സ്ഥിരതയ്ക്കും സ്വാഭാവിക സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഇത്തരം ജീവിവർഗങ്ങൾ നിർണായക പങ്കുവഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.