ഗ​സ്സ​യി​ലെ ദു​രി​തം; ഫ​ല​സ്തീ​നി​ൽ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ്രാ​യേ​ൽ ന​ട​പ​ടി​ക്കെതിരെ പ്രതിഷേധം

ദോ​ഹ: ഗ​സ്സ​യി​ൽ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കു​ന്ന സ​മ​ഗ്ര സമാധാന പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ടം അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് അ​റ​ബ് -ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ൾ. ഗ​സ്സ​യി​ൽ തു​ട​രു​ന്ന മാ​നു​ഷി​ക ദു​രി​ത​ങ്ങ​ളി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി ഖ​ത്ത​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് അ​റ​ബ് -ഇ​സ്‌​ലാ​മി​ക രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രാ​ണ് വാ​ർ​ത്ത​ക്കു​റി​പ്പി​ലൂ​ടെ ഗ​സ്സ​യി​ൽ വാ​ഗ്ദാ​നം ചെ​യ്ത സ​മ​ഗ്ര പ​ദ്ധ​തി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ ജ​ന​റ​ൽ അ​സം​ബ്ലി​യു​ടെ 81ാമ​ത് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​യോ​ർ​ക്കി​ൽ ചേ​ർ​ന്ന കൂ​ടി​ക്കാ​ഴ്ച​ക്കി​ടെ​യാ​ണ് മ​ന്ത്രി​മാ​ർ ആ​വ​ശ്യ​മു​ന്നി​യി​ച്ച​ത്. ഖ​ത്ത​റി​നു പു​റ​മേ, ഈ​ജി​പ്ത്, ജോ​ർ​ഡാ​ൻ, യു.​എ.​ഇ, ഇ​ന്തോ​നേ​ഷ്യ, പാ​കി​സ്താ​ൻ, തു​ർ​ക്കി​യ, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളും പു​ന​ര​ധി​വാ​സ സാ​മ​ഗ്രി​ക​ളും എ​ത്തി​ക്കു​ക, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, വെ​ടി​നി​ർ​ത്ത​ൽ പൂ​ർ​ണ്ണ​മാ​യി പാ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ൽ പ്രാ​ഥ​മി​ക​മാ​യി ന​ട​പ്പാ​ക്കേ​ണ്ട​ത്. സ​മ​ഗ്ര സമാധാന പ​ദ്ധ​തി​യു​ടെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ് റോ​ഡ് മാ​പ്പ് എ​ന്നും, അ​ത് ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​മെ​ന്നും മ​ന്ത്രി​മാ​ർ വ്യ​ക്ത​മാ​ക്കി.

അ​ധി​നി​വേ​ശ സേ​ന​യു​ടെ പി​ൻ​വാ​ങ്ങ​ൽ, അ​ന്താ​രാ​ഷ്ട്ര സ്റ്റെ​ബി​ലൈ​സേ​ഷ​ൻ ഫോ​ഴ്‌​സി​നെ വി​ന്യ​സി​ക്ക​ൽ, ഗ​സ്സ ഭ​ര​ണ​ത്തി​നാ​യു​ള്ള ദേ​ശീ​യ സ​മി​തി ചു​മ​ത​ല​യേ​ൽ​ക്ക​ൽ എ​ന്നി​വ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്. എ​ല്ലാ ക​ക്ഷി​ക​ളും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ കാ​ല​താ​മ​സ​മി​ല്ലാ​തെ നി​റ​വേ​റ്റ​ണ​മെ​ന്നും മ​ന്ത്രി​മാ​ർ ഓ​ർ​മ​പ്പെ​ടു​ത്തി.

ഫ​ല​സ്തീ​നി​ൽ നി​യ​ന്ത്ര​ണം ഉ​റ​പ്പാ​ക്കാ​നും പ്ര​ദേ​ശ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ മ​ന്ത്രി​മാ​ർ വി​മ​ർ​ശി​ച്ചു. അ​ന​ധി​കൃ​ത കു​ടി​യേ​റ്റം, വ​സ്തു​വ​ക​ക​ൾ ഭൂ​മി പി​ടി​ച്ചെ​ടു​ക്ക​ൽ, വീ​ടു​ക​ൾ ത​ക​ർ​ക്ക​ൽ, കു​ടി​യേ​റ്റ​ക്കാ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ എ​ന്നി​വ അ​ടി​യ​ന്ത​ര​മാ​യി അ​വ​സാ​നി​പ്പി​ക്ക​ണം. ജെ​റു​സ​ലേ​മി​ലെ മു​സ്ലിം -ക്രി​സ്ത്യ​ൻ വി​ശു​ദ്ധ കേ​ന്ദ്ര​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ സ്ഥി​തി മാ​റ്റാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ അ​വ​ർ ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി. നി​യ​മ​വി​രു​ദ്ധ ഇ​സ്രാ​യേ​ലി കു​ടി​യേ​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള വ്യാ​പാ​രം നി​ർ​ത്ത​ലാ​ക്കാ​ൻ ബ്രി​ട്ട​നും മ​റ്റ് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും കൈ​ക്കൊ​ണ്ട ന​ട​പ​ടി​ക​ളെ മ​ന്ത്രി​മാ​ർ സ്വാ​ഗ​തം ചെ​യ്തു.

ഗ​സ്സ ഫ​ല​സ്തീ​ൻ ഭൂ​പ്ര​ദേ​ശ​ത്തി​ന്റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണെ​ന്ന് പ്ര​സ്താ​വ​ന​യി​ൽ ആ​വ​ർ​ത്തി​ച്ചു. കി​ഴ​ക്ക​ൻ ജെ​റു​സ​ലേം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​മു​ള്ള​തു​മാ​യ ഫ​ല​സ്തീ​ൻ രാ​ഷ്ട്രം രൂ​പീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ശാ​ശ്വ​ത സ​മാ​ധാ​നം സാ​ധ്യ​മാ​കൂ. സ​മ​ഗ്ര പ​ദ്ധ​തി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ യു.​എ​സി​ന്റെ പ​ങ്കാ​ളി​ത്തം അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ മ​ന്ത്രി​മാ​ർ, ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നാ​യി യു.​എ​സ്, ബോ​ർ​ഡ് ഓ​ഫ് പീ​സ്, ഫ​ല​സ്തീ​ൻ അ​തോ​റി​റ്റി എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ദ്ധ​രാ​ണെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

Tags:    
News Summary - Protests against Israeli measures to establish control in Palestine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.