ഖത്തർ പ്രധാനമന്ത്രിയും ഇറാൻ വിദേശകാര്യ മന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി

ദോഹ: മേഖലാ സുരക്ഷ അടക്കം വിവിധ വിഷയങ്ങൾ ചർച്ച ചെയ്ത് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും കൂടിക്കാഴ്ച നടത്തി.

മേഖലാ സുരക്ഷയും സഹകരണവും ഉറപ്പാക്കുന്നതിൽ ഖത്തർ വഹിക്കുന്ന മധ്യസ്ഥ ശ്രമങ്ങളുടെ തുടർച്ചയായി, ഐക്യരാഷ്ട്രസഭയുടെ 81ാമത് ജനറൽ അസംബ്ലി സെഷനിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. മേഖലയിലെ നിലവിലെ സാഹചര്യങ്ങളും സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങളും വിലയിരുത്തി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനും സംഭാഷണങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നതിനുമുള്ള ശ്രമങ്ങൾ എന്നിവക്ക് ചർച്ചയിൽ ഊന്നൽ നൽകി.

Tags:    
News Summary - Qatar Prime Minister and Iranian Foreign Minister hold talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.