ദോഹ: തേൻമാവിൻതോട്ടത്തിൽ എത്തിയ പ്രതീതിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേള നഗരിയിലെത്തുന്നവർക്ക് അനുഭവപ്പെടുക. ലോകമൊട്ടുക്കുള്ള പ്രമുഖ മാമ്പഴങ്ങളാണ് മേളയിൽ എത്തിചേർന്നിരിക്കുന്നത്. മാംഗോ പാഷൻ 2017 എന്ന പേരിലുള്ള ഫെസ്റ്റിവൽ ഈ മാസം 17 വരെ തുടരും. ഡി റിംഗ് റോഡ് ലുലുവിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പി കുമരൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ്് ഡയറക്ടർ മുഹമ്മദ് അൽതാഫ്, റീട്ടെയിൽ എഫ് എം സി ജി സെക്ടർ മന്ത്രാലയ പ്രതിനിധികൾ, വിവിധ സംഘടനാ ഭാരവാഹികൾ, ലുലു ജീവനക്കാർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. 14 വർഷമായി ലുലു തുടർച്ചയായി മാംഗോ ഫെസ്റ്റിവൽ നടത്തി വരികയാണ്. ഇന്ത്യയിലും ലോകത്തിെെൻറ വിവിധ ഭാഗങ്ങളിലുമായി ഉത്പാദിപ്പക്കപ്പെട്ട 60ൽ പരം മാങ്ങകൾ മേളയുടെ പ്രത്യേകതയാണ്.
ഇന്ത്യ, യമൻ, മലേഷ്യ, കെനിയ, തായ്ലാൻഡ്, ഉഗാൻഡ, ശ്രീലങ്ക, ഐവറികോസ്റ്റ്, പ്യുയർട്ടോറിക്കോ, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, ബ്രസീൽ, അമേരിക്ക, മെക്സിക്കോ, സുഡാൻ, ഘാന, ബുർക്കിനഫാസോ എന്നിവിടങ്ങളിൽ നിന്നുള്ള മാൽഗോവ, ഹിമപസന്ത്, ചക്കരഗുണ്ട്, മല്ലിക, കലപ്പാഡി, അൽഫോൺസോ, ബദാമി, രാജ്പുരി, തൊട്ടാപുരി, കെസർ, ദസേരി, നീലം, സിന്ദൂരം, മൂവാണ്ടൻ, പ്രിയൂർ, വൈറ്റ് മൽഗോവ, റുമാനിയ, ചീരി, ദിൽ പസന്ത്, കെസർ, കൊ മാംഗോ, പൽഗോവ, പഞ്ചവർണ്ണം, ശാന്തി മൽഗോവ, സുന്ദരി, വാഴപ്പൂ, റെഡ്റോസ്, ആളോവർ, നന്ദൻ, നാടശാല, നാട്ടി ഗോൾഡ്, പഞ്ചവർണ്ണം, വാട്ടർലില്ലി, കിംഗ്, ലോംഗ്, റൗണ്ട്, ഗ്രീൻസ്വീറ്റ്, നാംഡോക്, കാർത്ത കൊളംബോ, റെഡ് വില്ലാർഡ്, കെൻ്റ, കെയ്റ്റ്, മണലാഗി, പാൽമെർ, ടോമി അറ്റ്കിൻസ്്, അതൗൾഫോ എന്നിവയുൾപ്പടെയുള്ള ഇനം മാങ്ങകളാണ് ലുലുവിൽ പ്രദർശനത്തിനും വിപണനത്തിനുമായി ഒരുക്കിയിരിക്കുന്നത്. ആദ്യദിനത്തിൽ തന്നെ മാമ്പഴം വാങ്ങാൻ നൂറുകണക്കിന് പേരാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.