ദോഹ: എസ്.എം.എ ടൈപ് 1 രോഗം ബാധിച്ച മലയാളികുട്ടി മൽഖ റൂഹിയുടെ ചികിത്സക്ക് പണം കണ്ടെത്താൻ ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളെ പിന്തുണക്കാൻ പ്രവാസി വെൽഫെയർ ആൻഡ് കൾചറൽ ഫോറം സംഘടിപ്പിക്കുന്ന ചിത്രരചന മത്സരം വെള്ളിയാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
കിന്റർ ഗാർട്ടൻ 1, 2 വിഭാഗത്തിൽ നിറം കൊടുക്കലും കിഡ്സ് വിഭാഗത്തിന് (ഗ്രേഡ് 1, 2) കുത്തുകൾ യോജിപ്പിച്ച് ചിത്രത്തിന് നിറം കൊടുക്കലും സബ്ജൂനിയർ വിഭാഗത്തിന് (ഗ്രേഡ് 3, 4, 5) ചിത്രം നിറം കൊടുക്കലും ജൂനിയർ വിഭാഗത്തിന് (ഗ്രേഡ് 6, 7, 8) പെൻസിൽ ഡ്രോയിങ്ങും നടത്തും. സീനിയർ വിഭാഗത്തിന് (ഗ്രേഡ് 9, 10, 11, 12) പെൻസിൽ ഡ്രോയിങ്, പെയിന്റിങ് എന്നിവയിൽ മത്സരമുണ്ടാകും.
മുതിർന്നവർക്ക് പെയിന്റിങ് മത്സരവും നടത്തും. കെ.ജി, കിഡ്സ്, സബ്ജൂനിയർ, ജൂനിയർ വിഭാഗങ്ങൾക്ക് 20 റിയാലും സീനിയർ, മുതിർന്നവർക്ക് 25 റിയാലും രജിസ്ട്രേഷൻ ഫീസ് ഈടാക്കും.
ഏത് രാജ്യക്കാർക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നവർക്കും എത്തുന്ന രക്ഷിതാക്കൾക്കും കാണികൾക്കും ലക്കി ഡ്രോയിലൂടെ സമ്മാനം നൽകും. കുട്ടികൾക്കും മുതിർന്നവർക്കും 6 കാറ്റഗറിലായി മത്സരങ്ങൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 31220656, 74069505, 50931899, 70473380 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.