മദീന ഖലീഫയിൽ മലയിൽ കുടുംബാംഗങ്ങളുടെ ഒത്തുചേരലിൽ നടത്തിയ കുട്ടികളുടെ പെയിന്റിങ് മത്സരത്തിൽ സമ്മാനാർഹരായവർ
ദോഹ: ഫെബ്രുവരി 12ന് വടകര വില്യാപ്പള്ളി തറവാട്മുറ്റത്തു നടക്കുന്ന കുടുംബ സംഗമത്തോടനുബന്ധിച്ച് ഖത്തറിലുള്ള മലയിൽ കുടുംബാംഗങ്ങൾ വെള്ളിയാഴ്ച മദീന ഖലീഫയിലുള്ള സമദ് മാണിക്കോത്തിന്റെ വീട്ടിൽ ഒത്തുചേർന്നു. കുടുംബ സംഗമ ഫണ്ട് ഉദ്ഘാടനം സമദ് മാണിക്കോത്ത് ചെയർമാൻ ബഷീർ ഹാജിക്ക് നൽകി നിർവഹിച്ചു.
റാണിയ മാണിക്കോത്ത് വരച്ച തറവാട്ടുകാരണവരുടെ രേഖാചിത്രം വൈസ് ചെയർമാൻ മജീദ് കാവുനുമ്മൽ പ്രകാശനം ചെയ്തു. വനിതകളുടെ പാചക മത്സരവും കുട്ടികളുടെ പെയിന്റിങ് മത്സരവും ഇതോടനുബന്ധിച്ച് അരങ്ങേറി. നിസാർ തായാട്ടുകുനി, നജീബ് മാണിക്കോത്ത്, സലീം മലയിൽ, അസീസ് തായാട്ടുകുനി, തൻവീർ കാവുനുമ്മൽ, ഫൈസൽ മാണിക്കോത്ത്, ബാസിഫ് തായാട്ടുകുനി, ലത്തീഫ് തായാട്ടുകുനി എന്നിവർ ചേർന്ന് കുടുംബ സംഗമ സ്നേഹോപഹാരം നൽകി.
കെ.എം. നാസർ, ഷഫീർ, അർഷാദ്, ജാബിർ, അസ്ലം, അഷ്റഫ്, സുഹൈൽ എന്നിവർ കുട്ടികൾക്കുള്ള ഉപഹാരം കൈമാറി. നാദിറ മലയിൽ, നജ കുഞ്ഞമ്മദ്, ഫസീല മാണിക്കോത്ത്, ജൗഹറ മാണിക്കോത്ത്, നസീമ ബഷീർ, റഹീന സമദ് എന്നിവർ പാചക മത്സരത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരം നൽകി. ജനറൽ കൺവീനർ സൽമാൻ മുണ്ടിയാട്ട് സ്വാഗതവും ട്രഷറർ സജീർ മലയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.