അറബ് കപ്പിലെ മികച്ച വളന്റിയർ പുരസ്കാരവുമായി റിയാദ് വലിയകത്ത് (വലത്തേ അറ്റം)
ദോഹ: ഖത്തറിൽ അരങ്ങേറിയ 2025 അറബ് കപ്പിൽ മികച്ച വളന്റിയർ സേവനത്തിനുള്ള ഫിഫ വളന്റിയർ അവാർഡ് സ്വന്തമാക്കി മലയാളിയായ റിയാദ് വലിയകത്ത്. ലുസൈൽ ഫാൻ സോണിൽ നടന്ന അനുമോദനച്ചടങ്ങിൽ റിയാദിന് അവാർഡ് സമ്മാനിച്ചു. തൃശൂർ ചാവക്കാട് പാലുവായ് സ്വദേശിയാണ്. 13 വർഷമായി ഖത്തർ പ്രവാസിയായ അദ്ദേഹം ഖത്തർ സ്റ്റീലിൽ ജോലി ചെയ്തുവരികയാണ്. 2022 ഫിഫ വേൾഡ് കപ്പ്, 2023 ഏഷ്യ കപ്പ്, 2024 അണ്ടർ 23 ഏഷ്യ കപ്പ് തുടങ്ങിയവക്കും റിയാദ് വളന്റിയറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
കാസർകോട് സ്വദേശിയായ സിദ്ദീഖ് നമ്പിടി ഫിഫ അണ്ടർ 17 ലോകകപ്പിൽ മികച്ച വളന്റിയർ സേവനത്തിനുള്ള അവാർഡ് നേടിയിരുന്നു. ഇരു ടൂർണമെന്റുകളിലായി മലയാളി വളന്റിയർമാരെ ആദരിച്ചതോടെ ഖത്തറിലെ കേരള സമൂഹം വീണ്ടും ആഗോള വേദിയിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഖത്തർ മലയാളി വളന്റിയർമാരുടെ കൂട്ടായ്മയായ ക്യു.എം.വിയുടെ മികച്ച കാര്യക്ഷമത കൂടിയാണ് അവാർഡ് നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.
ഫിഫ അണ്ടർ 17 ലോകകപ്പ്, ഫിഫ അറബ് കപ്പ് 2025, ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് എന്നിവക്കായി 25,000 അപേക്ഷകരാണ് വളന്റിയർ സന്നദ്ധത അറിയിച്ചത്. അതിൽ നിന്ന് ഏകദേശം 3,500 വളന്റിയർമാരെ തിരഞ്ഞെടുത്തു. ഓരോ വിഭാഗത്തിൽ നിന്നും സ്റ്റേഡിയത്തിൽ നിന്നുമുള്ള മികച്ച പ്രകടനം കാഴ്ചവെച്ച വളന്റിയർമാരെയാണ് ലുസൈലിൽ നടന്ന ചടങ്ങിൽ ആദരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.