പ്രസവത്തിനു പിന്നാലെ മസ്തിഷ്കാഘാതം; മലയാളി ഡോക്ടര്‍ ഖത്തറില്‍ മരിച്ചു

ദോഹ: പ്രസവാനന്തരം മസ്​തിഷ്​കാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന മലയാളി ഡോക്ടര്‍ ദോഹയില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്​റ്റുമായ ഡോ. ഹിബ ഇസ്മയില്‍ (30) ആണ് മരിച്ചത്. കോഴിക്കോട് സ്വദേശിയും ഖത്തര്‍ ഫൗണ്ടേഷനില്‍ എൻജിനീയറുമായ മുഹമ്മദ് ഷിനോയ് ആണ് ഭര്‍ത്താവ്.

കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശി ഇസ്മയിലിന്‍റെയും മഹ്​മൂദയുടെയും മകളാണ്. മൂന്നാഴ്ച മുമ്പാണ് ഖത്തറിൽ വെച്ച്​ ഹിബ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കഴിഞ്ഞയാഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

മസ്തിഷ്കാഘാതത്തെ തുടർന്ന്​ വെന്‍റിലേറ്ററില്‍ കഴിയവെയാണ്​ വ്യാഴാഴ്​ച രാത്രി മരണം സംഭവിക്കുന്നത്​. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍ റെസിഡന്‍റ് ഡോക്ടറായി സേവനമനുഷ്ടിച്ച് വരികയായിരുന്നു. പ്രസവത്തിന് ശേഷം അമേരിക്കയില്‍ ഉപരിപഠനത്തിന് പോകാന്‍ തയാറെടുക്കുകയായിരുന്നു ഹിബയെന്ന്​ ബന്ധുക്കൾ പറഞ്ഞു. വര്‍ഷങ്ങളായി ഖത്തറില്‍ പ്രവാസികളാണ് കുടുംബം.

ഖത്തറിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യം കൂടിയായ ഹിബയുടെ മരണത്തിന്‍റെ ഞെട്ടലിലാണ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹം. മയ്യിത്ത്​ ഖത്തറിലെ അബൂ ഹമൂർ ഖബർസ്​ഥാനിൽ മറവുചെയ്​തു. സഹോദരങ്ങൾ: ഹനി ഇസ്​മായിൽ (ഖത്തർ നേവി), ഹന ഇസ്​മായിൽ, ഹർഷ ഇസ്​മായിൽ.

Tags:    
News Summary - Malayalee doctor dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.