ദോഹ: ഖത്തർ നാഷനൽ സ്പോർട്സ് ഡേയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കുട്ടികൾക്കുവേണ്ടി മലർവാടി ഒരുക്കുന്ന സ്പോർട്സ് ഡേ ആഘോഷ പരിപാടികളുടെ സംഘാടക സമിതി രൂപവത്കരിച്ചു. ജനറൽ കൺവീനർ: എം.എം. അബ്ദുൽ ജലീൽ, കൺവീനർമാർ: എം.സി. സാജിദ്, ഉസ്മാൻ, ശബാന ഷാഫി, വിവിധ വകുപ്പ് കോഓഡിനേറ്റർമാരായി എം. ഷാഹിദ, ഷെറിൻ ഷബീർ, സലിൽ മോഹൻ, രഹ്‌ന മുഹമ്മദ് റാഫി, സബീന ഉസ്മാൻ, ഷബീന ഷാജിദ്, സനില ശറഫുദ്ദീൻ, യൂനുസ് സലീം, സിദ്ദീഖ് വേങ്ങര, മുഹമ്മദ് റഫീഖ്, സർതാജ്, ഇ.കെ. ഫഹദ്, സാജിർ, സാജിദ അജ്മൽ, അൻവർ എന്നിവരെ തെരഞ്ഞെടുത്തു.
ഭിന്നശേഷിക്കാരായവർക്കും അവരുടെ രക്ഷിതാക്കൾക്കും ഒത്തുകൂടാനും സന്തോഷം പങ്കുവെക്കാനും സർഗവാസനകളും കഴിവുകളും പ്രദർശിപ്പിക്കാനും മലർവാടി ബാലസംഘം റയ്യാൻ സോണാണ് ഖത്തർ നാഷനൽ സ്പോർട്സ് ഡേയിൽ അവസരമൊരുക്കുന്നത്. ഖത്തറിൽ താമസിക്കുന്ന 25 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാരായ എല്ലാ രാജ്യക്കാർക്കും പങ്കെടുക്കാം. പ്രദർശനങ്ങളും മത്സരങ്ങളുമൊക്കെയായി ജീവിതത്തിൽ പ്രത്യാശയും പ്രചോദനവും ലഭിക്കുംവിധമുള്ള പരിപാടിയായിരിക്കുമെന്ന് മലർവാടി ഭാരവാഹികൾ അറിയിച്ചു.
ഭിന്നശേഷിക്കാർക്കുവേണ്ടിയുള്ള ഇത്തരത്തിലുള്ള ഒരു പരിപാടി ഖത്തറിൽ ആദ്യത്തേതായിരിക്കും. രക്ഷിതാക്കൾക്കുവേണ്ടി നടക്കുന്ന പ്രത്യേക സെഷനിൽ പ്രമുഖർ സംബന്ധിക്കും. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://forms.gle/tcTaP6jbaE8PKUDYA എന്ന ലിങ്കിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജനറൽ കൺവീനർ അറിയിച്ചു. ഖത്തർ നാഷനൽ സ്പോർട്സ് ദിനമായ ഫെബ്രുവരി 14ന് അസീസിയയിലുള്ള ലോയിഡൻസ് അക്കാദമിയിൽ നടക്കുന്ന പരിപാടിയുടെ വിശദ വിവരങ്ങൾക്ക് 55442789/66470400 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.