ലെജൻഡറി ക്രിക്കറ്റ്​: ഇന്ത്യൻ മഹാരാജാസിന്​ വിജയത്തുടക്കം

മസ്കത്ത്​: അൽ അമീറാത്ത്​ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ​ നടന്ന ലെജൻഡറി ക്രിക്കറ്റ്​ ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ മഹാരാജാസ്​ ആറ്​ വിക്കറ്റിന് ഏഷ്യ ലയൺസിനെ പരാജയപ്പെടുത്തി. യൂസുഫ്​ പത്താ​ൻ തട്ടുതകർപ്പൻ ബാറ്റിങ്ങിലൂ​ടെ നേടിയ അർധ സെഞ്ച്വറിയും മികച്ച പിന്തുണയമായി ക്യാപ്​റ്റൻ കൈഫും ​​​മുന്നിൽ നിന്ന്​ നയിച്ചതോടെയാണ്​​ ഇന്ത്യൻ മഹാരാജാസിന്​ വിജയം എളുപ്പമായത്​. പത്താൻ 40 പന്തിൽ 80 റൺസെടുത്ത്​ റണ്ണൗട്ടാകുകയായിരുന്നു. അഞ്ച്​ സിക്സും ഒമ്പതും ഫോറും അടങ്ങിയതായിരുന്നു പത്താന്‍റെ ഇന്നിങ്​സ്. ​കൈഫ്​ 37 പന്തിൽ പുറത്താകാതെ 42 റൺസുമെടുത്തു.


ടോസ്​ നേടിയ ഇന്ത്യൻ മഹാരാജാസ്​ ഏഷ്യ ലയൺസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഴ്​ വിക്കറ്റ്​ നഷ്​ടത്തിൽ 175 റൺസാണെടുത്തത്​. എന്നാൽ ഇന്ത്യ മഹാരാജാസ് 19.1 ഓവറിൽ വിജയം കാണുകയായിരുന്നു. ഉപുൽ തരങ്കിന്‍റെയും (​46ൽ പന്തിൽ 66 റൺസ്​) ക്യാപ്​റ്റൻ മിസ്​ബുഉൽ ഹഖിന്‍റെയും (30 പന്തിൽ 44) പ്രകടനാമാണ്​ ഏഷ്യൻ ലയൺസിന്​ ഭേദപ്പെട്ട സ്​കോർ സമ്മാനിച്ചത്​. കമ്രാൻ അക്​മൽ 25 റൺസുമെടുത്തു. ഇന്ത്യൻ മഹാരാജാസിന്​ വേണ്ടി ഗോണി മൂന്നും ഇർഫാൻ പത്താൻ രണ്ടും വിക്കറ്റെടുത്തു. സെവാഗിന്‍റെ അഭാവത്തിൽ മുഹമ്മദ്​ ​കൈഫായിരുന്നു ഇന്ത്യൻ മഹാരാജാസിനെ നയിച്ചിരുന്നത്​. യുവരാജും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ വേൾഡ്​ ജയന്‍റ്​സ്​ ഏഷ്യ ലയൺസുമായി ഏറ്റുമുട്ടും. അതേസമയം, തണുത്ത പ്രതികരണമായിരുന്നു കാണികളുടെ ഭാഗത്ത്​ നിന്നുണ്ടായിരുന്നത്​. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ്​ ഇന്നലെ കളി കാണാൻ എത്തിയത്​. ഗാലറിയുടെ ഭൂരിഭാഗവും ഒഴിഞ്ഞ്​ കിടക്കുകയായിരുന്നു.

Tags:    
News Summary - Legendary cricket: The Indian Maharaja's start with victory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.