കെ.പി.എ.ക്യൂ ഓണാഘോഷത്തിൽ ഇ.എം. സുധീർ
സംസാരിക്കുന്നു
Posted On
date_range Updated On
date_range കെ.പി.എ.ക്യൂ ഓണാഘോഷം
ദോഹ: കോഴിക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.പി.എ.ക്യു നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. അസോസിയേഷൻ പ്രസിഡന്റ് റഹീം അധ്യക്ഷത വഹിച്ചു. ഐ.സി.സി പ്രസിഡന്റ് എ. പി. മണികണ്ഠൻ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ എന്നിവർ മുഖ്യാതിഥികളായി. ക്ഷേമനിധി അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ വിശദീകരിച്ചു.
ഗഫൂർ കാലിക്കറ്റ് സംഘടനയുടെ നാൾവഴികൾ വിശദീകരിച്ചു. അഹമ്മദ് മൂടാടി, റസാഖ് റൊട്ടാന എന്നിവർ ആശംസ നേർന്നു. ജ. സെക്രട്ടറി ഭരത് ആനന്ദ് സ്വാഗതവും ട്രഷറർ സലാം വാണിമേൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.