കെ.​എം.​സി.​സി ഖ​ത്ത​ർ വി​ദ്യാ​ർ​ഥി വി​ഭാ​ഗം ഗ്രീ​ൻ ടീ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഖ​ത്ത​ർ ടീ​ൻ​സ് ലീ​ഗ് പോ​സ്റ്റ​ർ പ്ര​കാ​ശ​നം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കു​ന്നു

കെ.​എം.​സി.​സി ഖ​ത്ത​ർ ഗ്രീ​ൻ ടീ​ൻ​സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഏ​പ്രി​ലി​ൽ

ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ വി​ദ്യാ​ർ​ഥി വി​ഭാ​ഗം ഗ്രീ​ൻ ടീ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഖ​ത്ത​ർ ടീ​ൻ​സ് ലീ​ഗ് സീ​സ​ൺ -2 ഏ​പ്രി​ലി​ൽ ന​ട​ക്കും. കെ.​എം.​സി.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ന​ൽ സ്പോ​ർ​ട്സ് ഡേ ​ആ​ഘോ​ഷ വേ​ള​യി​ൽ നി​ല​മ്പു​ർ എം.​എ​ൽ.​എ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പോ​സ്റ്റ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ പി.​എ​സ്‌.​എം. ഹു​സൈ​ൻ, ഗ്രീ​ൻ ടീ​ൻ​സ് ഇ​ൻ ചാ​ർ​ജ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫൈ​സ​ൽ, മ​റ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ, ഗ്രീ​ൻ ടീ​ൻ​സ് ചെ​യ​ർ​മാ​ൻ പി.​ടി. ഫി​റോ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സ​ഹ​ദ് കാ​ർ​ത്തി​ക​പ്പ​ള്ളി, മ​റ്റു ഗ്രീ​ൻ ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ര​ജി​സ്‌​ട്രേ​ഷ​ൻ, ടീം ​തെ​രെ​ഞ്ഞെ​ടു​പ്പ് മു​ത​ലാ​യ​വ ഫെ​ബ്രു​വ​രി -മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഗ്രീ​ൻ ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നേ​ര​ത്തെ ന​ട​ന്ന കെ.​എം.​സി.​സി ഖ​ത്ത​ർ നാ​ഷ​ന​ൽ സ്പോ​ർ​ട്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്ത കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ട്രോ​ഫി​യും മെ​ഡ​ലും പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​യ ഫേ​സ് പെ​യി​ന്റി​ങ് , ക​ള​റി​ങ് തു​ട​ങ്ങി​യ​വ​യും ശ്ര​ദ്ധേ​യ​മാ​യി. ഗ്രീ​ൻ ടീ​ൻ​സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. ഹാ​ഷി​ർ, എ.​കെ. ഷ​ഹി​യ, ഹാ​രി​സ് കൊ​യി​ലാ​ണ്ടി, അ​ൽ​ത്താ​ഫ് ഷ​റ​ഫ്, മു​ഹ​മ്മ​ദ് റാ​ഫി, അ​ഫ്‌​സ​ൽ ചെ​ക്യാ​ട്, ബ​ഷീ​ർ അ​ൽ​ഖോ​ർ, എം.​ആ​ർ. റ​യീ​സ്, സ​ഗീ​ർ ഇ​രി​യ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KMCC Qatar Green Teens Football Tournament in April

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.