കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ സംഘടിപ്പിച്ച വാർഷികാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ തൃശൂർ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്ത് കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ ‘കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ’ മൂന്നാം വാർഷികാഘോഷം ഹിലാലിൽ നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത വാർഷിക സംഗമം ഡോ. ഫസീഹ അഷ്കർ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ഹിജാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. സീനിയർ അംഗങ്ങളായ മൻസൂർ പി.എം, പ്രകാശ്, ഷജീർ, മോഹനൻ, അജിമോൻ, യൂനസ്, യഹ്യ എന്നിവർ സംസാരിച്ചു.
ഖത്തറിലെ ഗായകരായ മുഹ്സിൻ തളിക്കുളം, ഗാനരചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.