ആഷിഫ് ഹമീദ്, രഞ്ജിത്ത് രാജു, മുഹമ്മദ് ഹെൽമി
ദോഹ: ഖത്തർ ഇന്ത്യൻ അസോസിയേഷന്റെ (ഖിയ) അടുത്ത പ്രവർത്തന കാലയളവിലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. മാർച്ച് 28ന് അത്ലൻ ക്ലബ് ഹൗസിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്.
നോമിനേഷൻ കമ്മിറ്റി സമർപ്പിച്ച 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി പട്ടികക്ക് ജനറൽ ബോഡി അംഗീകാരം നൽകി. തുടർന്ന് ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്.
ആഷിഫ് ഹമീദ് ആണ് പുതിയ പ്രസിഡന്റ്. രഞ്ജിത്ത് രാജു ജനറൽ സെക്രട്ടറിയായും മുഹമ്മദ് ഹെൽമി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഹൈദർ ചുങ്കത്തറ, അബ്ദുൽ റഹീം എന്നിവരെയും സെക്രട്ടറിമാരായി കെ.വി. മർസൂഖ്, അഹമ്മദ് ഹാഷിം എന്നിവരെയും തിരഞ്ഞെടുത്തു. ഇ.പി. അബ്ദുറഹ്മാൻ, സഫീറുറഹ്മാൻ, നിഹാദ് അലി, ഹംസ യൂസഫ്, അബ്ദുൽ അസീം, ടി.സി. അസ്ലം, അബ്ദുറഹ്മാൻ (അർമാൻ), റഫീഖ് ചെറുകാരി, കെ.ടി. ഷരീഫ്, കെ.ആർ. ജയരാജ്, അബ്ദുൽ അസീസ്, ഹംസ സഫർ എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.