കതാറ ബീച്ചിൽ പ്രവേശനത്തിന് ഫീസ്​ ഈടാക്കിത്തുടങ്ങി

ദോഹ: കതാറ ബീച്ചുകളിലേക്കുള്ള പ്രവേശനം ഇനി മുതൽ പണമടച്ചുള്ള പാസ്​ മൂലമായിരിക്കുമെന്ന് കതാറാ കൾച്ചറൽ  വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. പ്രായപൂർത്തിയായവർക്ക് പ്രവേശനത്തിന് 50 റിയാലും ഏഴ് വയസ്സ് മുതൽ 18 വയസ്സ് വരെ 25 റിയാലുമാണ് ഫീസ്​. ഏഴ് വയസ്​ വരയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

ജൂലൈ നാല്​ ശനിയാഴ്ച മുതൽ കതാറ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് ഫീസ്​ ഈടാക്കി തുടങ്ങിയിട്ടുണ്ടെന്ന് കതാറ  അറിയിച്ചു. കോവിഡ് 19 നിയന്ത്രണങ്ങൾ നീക്കുന്നതി​െൻറ രണ്ടാം ഘട്ടത്തോടനുബന്ധിച്ച് കതാറയിലെ മൂന്ന് ബീച്ചുകൾ  പൊതുജനങ്ങൾക്കായി ജൂലൈ ഒന്നു മുതൽ തുറന്നുകൊടുത്തിരുന്നു. വൈകിട്ട് 3 മുതൽ രാത്രി 10 വരെയാണ്  ബീച്ചുകളിലേക്കുള്ള പ്രവേശനം. 

സാമൂഹിക അകലം പാലിച്ച് മൂന്ന് ബീച്ചുകളിലും പ്രത്യേക ഇരിപ്പിട സംവിധാനവും  കുട്ടികളുടെ കളിസ്​ഥലവും അധികൃതർ സജ്ജമാക്കിയിരുന്നു. ബീച്ച് 3, 4 എന്നിവിടങ്ങളിൽ മാത്രമായിരിക്കും നീന്താനുള്ള അനുമതി. ജെറ്റ്സ്​ കീ  ഒരാൾക്ക് മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.

Tags:    
News Summary - kathara beach entry fees -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.