ദോഹ: വ്യക്തികളേയും സമൂഹങ്ങളേയും മാറ്റിമറിക്കാന്‍ വിദ്യാഭ്യാസത്തി െൻറ ശക്തിയിലൂടെ സാധിക്കുമെന്ന് ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ ശൈഖ മൗസ ബിന്ത് നാസര്‍. അല്‍ജസീറ നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് ശൈഖ മൗസ പറഞ്ഞു. മനുഷ്യരുടെ വികസനത്തിനുള്ള പ്രാഥമിക കട്ടകളാണ് വിദ്യാഭ്യാസം. എന്നാല്‍ വിദ്യാഭ്യാസം മാത്രം പോര. വിദ്യാഭ്യാസം പൂര്‍ത്തിയാക്കി എത്തു ന്നവര്‍ക്ക് മാന്യമായ ജോലിയും ആവശ്യമുണ്ട്. എന്നാല്‍ യുവജനതക്ക് സാമ്പത്തികമായും സാമൂഹ്യമായും സാംസ്ക്കാരികമായും ശരിയായ പരിതസ്ഥിതി സൃഷ്ടിക്കുന്നതില്‍ നമ്മള് പരാജയപ്പെടുകയാണെന്നും ശൈഖ മൗസ പറഞ്ഞു.
പ്രായം കുറഞ്ഞ ജനസഞ്ചയമാണ് നമ്മുടേത്. ജനസംഖ്യയുടെ മൂന്നിലൊന്നിന് പ്രായം 15നും 29നും ഇടയി ലാണ്. അതിനര്‍ഥം അവര്‍ ഏറ്റവും നിര്‍മ്മാണാത്മക ഘട്ടത്തിലുള്ളവരാണെന്നതാണ്. നമ്മുടെ സാമ്പത്തിക വ ളര്ച്ചയേയും സാമൂഹ്യ മാറ്റങ്ങളേയും മുന്നില്‍ നിന്ന് നയിക്കേണ്ടവരാണ് അവരെന്നും ശൈഖ മൗസ പറഞ്ഞു. വിദ്യാഭ്യാസമുണ്ടാവുകയും എന്നാല്‍ ആവശ്യമായ തൊഴില്‍ മികവ് ഇല്ലാതിരിക്കുകയും ചെയ്യുന്ന തലമുറക്ക് മി കച്ച രീതിയില്‍ തൊഴില്‍ പരിശീലനം നൽകുന്ന സ്ഥാപനമാണ് സിലാടെക്. ജോലി നൽകുന്നതിനോടൊപ്പം സംരംഭകരാക്കാനും സിലാടെക്കിലൂടെ ശ്രമിക്കുന്നുണ്ട്. ആത്മവിശ്വാസമുള്ള തലമുറയായി മാറ്റാനാണ് മൊ ത്തത്തില് ശ്രമിക്കുന്നതെന്നും സിലാടെക് ചെയർപേഴ്സൺ കൂടിയായ ശൈഖ മൗസ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.